ജിഎം ഫിലിം കോര്‍പ്പറേഷന്‍റെ ബാനറില്‍ സംവിധായകന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാം സിഎസ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം
ചെന്നൈ: മോഹന്‍ ജി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബഗാസുരന്‍. സംവിധായകന്‍ സെല്‍വ രാഘവനാണ് ഈ ചിത്രത്തിലെ പ്രധാന വേഷത്തില്‍. ഒപ്പം നാട്ടിയും പ്രധാന വേഷത്തില്‍ എത്തുന്നു. 2020 ല്‍ ഇറങ്ങിയ ദ്രൌപതി, 2021 ല്‍ ഇറങ്ങിയ രുദ്രതാണ്ഡവം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് മോഹന്‍ ജി.
ജിഎം ഫിലിം കോര്‍പ്പറേഷന്‍റെ ബാനറില്‍ സംവിധായകന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാം സിഎസ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. സെല്‍വ രാഘവന്‍, നാട്ടി എന്നിവര്‍ക്ക് പുറമേ ആധാരവി, രാജൻ കെ, റാംസ്, ശരവണൻ സുബ്ബയ്യ, ഡി ഗുണനിധി, താരാക്ഷി, മൻസൂർ അലി ഖാൻ, ദേവദർശിനി, പി എൽ തെന്നപ്പൻ, കൂൾ സുരേഷ്, ശശി ലയ, ലാവണ്യ, പോണ്ടി രവി, കുട്ടി ഗോപി, അരുണോദയൻ എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ധനുഷിന്‍റെ വാത്തിക്കൊപ്പം ഫെബ്രുവരി 17നാണ് ബഗാസുരനും തീയറ്ററില്‍ എത്തുന്നത്. അതായത് അനിയന്‍റെ ചിത്രത്തിനോട് ഏറ്റുമുട്ടാന്‍ ചേട്ടന്‍ നായകനായ ചിത്രം എത്തുന്നു. ചിത്രത്തിന്‍റെ ഒരു വീഡിയോ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. കുട്ടികള്‍ക്കെതിരായ അതിക്രമത്തിനെതിരെയും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെയും ഉള്ള കഥയാണ് ചിത്രം പറയുന്നത്.

ആഘോഷമാകാൻ 'വാത്തി' വരുന്നു, ധനുഷ് ചിത്രത്തിന്റെ സെൻസറിംഗ് വിവരങ്ങള്‍ പുറത്ത്
'ലവ് എഗെയ്ൻ', പ്രിയങ്കയുടെ ഹോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്
