Asianet News MalayalamAsianet News Malayalam

കുട്ടികള്‍ ' വല്യാമ്മാവാ ' എന്ന് വിളിച്ചപ്പോള്‍ ബാലഭാസ്കറിന്‍റെ മുഖത്തുണ്ടായ അഭിമാനം; ഓര്‍മ്മകളും ഒപ്പം ആശങ്കകളും പങ്ക് വെച്ച് ബന്ധുവിന്‍റെ കുറിപ്പ്

" ഒരിക്കൽ ഇതു പറഞ്ഞപ്പോൾ 'വല്യമ്മാവാ' എന്ന് എന്റെ മകളെക്കൊണ്ട് വിളിപ്പിച്ചപ്പോൾ ബാലുച്ചേട്ടന്റെ മുഖത്തുണ്ടായിരുന്ന അഭിമാനവും പ്രതീക്ഷയും ഇന്നുമെന്റെ കണ്മുന്നിലെന്നപോലെയുണ്ട്.."

Balabhaskars memory and concerns about death relatives facebook post
Author
Thiruvananthapuram, First Published Jun 3, 2019, 7:11 PM IST

തിരുവനന്തപുരം:  ബാലഭാസ്കറുമെത്തുള്ള കുട്ടിക്കാലത്തെ ഓര്‍മ്മകളും അദ്ദേഹത്തിന്‍റെ മരണത്തെ തുടര്‍ന്ന് ഉയര്‍ന്നുവന്ന ദുരൂഹതകളും ഉന്നയിച്ച് ബന്ധു പ്രിയാ വേണുഗോപാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. കുട്ടിക്കാലത്ത് ബാലഭാസ്കറുമൊത്ത് മറ്റ് കസിന്‍സുകളുടെ കൂടെ ആദ്യബാന്‍ഡ് ഉണ്ടാക്കാനായി പൈപ്പും കമ്പിപോയ ഹാങ്ങറുകളും ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളുടെ ഒര്‍മ്മകള്‍ പ്രിയതന്‍റെ കുറിപ്പില്‍ പങ്കുവെക്കുന്നു. 

സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ തമ്പിയും, വിഷ്ണുവും ബാലഭാസ്കറിന്‍റെ മരണത്തിന് ശേഷം ലക്ഷ്മിയെ കുടുംബത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയതും ഒളിവില്‍ പോകുന്നത് വരെ ലക്ഷ്മിയെ അവരുടെ കൂടെ നിര്‍ത്തിയതിനാല്‍  ലക്ഷ്മിയുടെ ജീവന് അപകടത്തിലാണെന്ന് ഭയപ്പെട്ടതിനെ കുറിച്ചും കുറിപ്പില്‍ പ്രിയ വേണുഗോപാല്‍ എഴുതുന്നു. മാത്രമല്ല അപകടശേഷം ആശുപത്രിയിലാക്കിയ ലക്ഷ്മിയെ ഐസിയുവില്‍ പോലും പിന്തുടര്‍ന്ന ലത എന്ന സ്ത്രീയുടെ സാന്നിധ്യവും ഡ്രൈവര്‍ അര്‍ജ്ജുനന്‍ ഇവരുടെ ബന്ധുവാണെന്ന വിവരവും പ്രിയ ഫേസ്ബുക്ക് കുറിപ്പില്‍ എഴുതുന്നു. 

ബാലഭാസ്കറിന്‍റെ ബന്ധുക്കള്‍ക്ക് ഇക്കാര്യത്തില്‍ ആശങ്കകള്‍ ഉണ്ടായിരുന്നുവെന്നും ഇത് സംബന്ധിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് പ്രിയയുടെ സഹോദരിയുടെ ഭര്‍ത്താവ് അജയ് ശങ്കര്‍ നല്‍കിയ മറുപടിയും പ്രിയ തന്‍റെ പോസ്റ്റിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ തങ്ങളെ സഹായിച്ചവര്‍ക്കും സമാശ്വസിപ്പിച്ചവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് പ്രിയ തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.  

പ്രിയാ വേണുഗോപാലിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം: 

ഒരുപാട് ചോദ്യങ്ങളും സംശയങ്ങളും ഉന്നയിക്കപ്പെടുന്നുണ്ട് കമന്റുകളിലൂടെ.. സോഷ്യൽ മീഡിയയിലെ സ്ഥിരം രീതി ഇതാണെന്നു കേട്ടറിയാമായിരുന്നു ... കണ്ടറിഞ്ഞു, അനുഭവിച്ചും..! 
ശരിയാണ്, ഇത് മിനിഞ്ഞാന്ന് ഈ പോസ്റ്റ് ഇടാൻ വേണ്ടി മാത്രം പൊടിതട്ടിയെടുത്ത അക്കൗണ്ട് ആണ്. ബാലുച്ചേട്ടനും ഫ്രണ്ട്ലിസ്റ്റിൽ ഉണ്ടായിരുന്ന പലപ്പോഴും ഞങ്ങൾ കസിന്സിനെയും ടാഗ് ചെയ്തിരുന്ന ഒരു അക്കൗണ്ട് ഡിലീറ്റ് ചെയ്തിട്ട് ഒരുവർഷത്തോളമായി. ആ ഓർമകൾക്ക് വേണ്ടിയെങ്കിലും അത് ഡിലീറ്റ് ചെയ്യേണ്ടായിരുന്നു എന്ന് ഇപ്പോഴും വിഷമമുണ്ട്. ബാലഭാസ്കറുമായി കുഞ്ഞിലെമുതലുള്ള ഞങ്ങളുടെ ബന്ധം ഫോട്ടോസിലുണ്ട്. ലക്ഷ്മി അമ്മാവന്റെയും അമ്മൂമ്മയുടെയും വീട്ടിൽ വരുമ്പോൾ കുടുംബത്തിൽ എങ്ങനെ ആയിരുന്നു എന്നും കാണാം. ലക്ഷ്മി ഗർഭിണിയാണെന്ന, വിവരം വയ്യാതെ കിടപ്പായിരുന്ന അമ്മൂമ്മയോടാണ് ബാലുച്ചേട്ടൻ ആദ്യം പറഞ്ഞത്. ഒരു സമ്മാനം എന്നപോലെ അമ്മൂമ്മയുടെ പിറന്നാളിന്.. ചിങ്ങത്തിലെ ഉത്രാടം ഞങ്ങൾക്കെല്ലാം വല്യമ്മാവന്റെ വീട്ടിൽ ഒരുമിക്കാനുള്ള ഒരു ദിവസമാണ് കൊല്ലം തോറും. അമ്മൂമ്മയാണ് ഞങ്ങളോടൊക്കെ പറഞ്ഞതും. അന്നെല്ലാവരും ഒരുമിച്ചിരുന്നു സദ്യയും കഴിച്ചതാണ്. ഞങ്ങൾ ലക്ഷ്മിയോടല്ല, മറിച്ചാണ് അകലം പാലിച്ചിരുന്നത്. അവരുടെ 'സ്പേസിൽ' ഞങ്ങൾ കേറിക്കിച്ചെല്ലാറുമില്ലായിരുന്നു. 
ഞങ്ങൾക്ക് വല്യമ്മാവൻ ശ്രീ. B.ശശികുമാർ ഗുരുവുമാണ് ഞങ്ങളുടെ വീട്ടിലെ കാരണവരുമാണ്. അതുപോലെ ഒരുകാലത്ത് ഞങ്ങളുടെ അടുത്ത തലമുറയ്ക്ക് വല്യമ്മാവനും ഗുരുവും ആകേണ്ട ആളാണ് ഞങ്ങൾക്ക് ഇല്ലാതായത്. ഒരിക്കൽ ഇതു പറഞ്ഞപ്പോൾ 'വല്യമ്മാവാ' എന്ന് എന്റെ മകളെക്കൊണ്ട് വിളിപ്പിച്ചപ്പോൾ ബാലുച്ചേട്ടന്റെ മുഖത്തുണ്ടായിരുന്ന അഭിമാനവും പ്രതീക്ഷയും ഇന്നുമെന്റെ കണ്മുന്നിലെന്നപോലെയുണ്ട്.. ബാലുച്ചേട്ടനും ഞങ്ങൾ കസിൻസില്ലാരുമായി ചേർന്ന് നമുക്ക് എന്തെങ്കിലുമൊക്കെ പ്ലാൻ ചെയ്യണമെന്ന് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. ഞങ്ങൾക്കെല്ലാമുണ്ട് അൽപ്പസ്വൽപ്പം സംഗീതവും.. ബാലുച്ചേട്ടന്റെ ആദ്യ ബാൻഡ് സങ്കല്പം പോലും തുടങ്ങിയത് Mayachechi, Vivek, Vinod, pinne ഞാനും ചേർന്ന് പൈപ്പുകളും കമ്പിപോയ വയലിനുകളും കുഴൽപോലെയുള്ള പഴയ അലൂമിനിയം ഹാങ്ങറുകളും ഒക്കെ വച്ചുള്ള ചില 'പരീക്ഷണങ്ങളി'ലൂടെയാണ്. അന്നത് തമാശയായിരുന്നെങ്കിലും ഇപ്പോൾ ഓർമകൾക്ക് പലകോടികളുടെ വിലയുണ്ട്. 
പിന്നീട് ഓരോരുത്തരും ഓരോ വഴിയേ പോയി. ബാലുച്ചേട്ടനും കുറച്ച്ചെങ്കിലും ഞാനും അല്ലാതെ സംഗീതം സീരിയസ് ആയി ആരുമെടുത്തില്ല. പക്ഷെ എല്ലാവര്ക്കും പിന്നീട് വന്ന കസിന്സിനും ഒക്കെ സംഗീതമുണ്ട് ഇപ്പോഴും. നമ്മൾക്കൊരുമിച്ചു എന്തെങ്കിലും ചെയ്യാം എന്നു പറയുമ്പോൾ അമ്മാവന്റെയും അപ്പൂപ്പന്റെയും ഒക്കെ പാത പിന്തുടർന്ന് അവരുടേതായ രീതിയിലും ചിട്ടയിലും തന്നെ ഒരു മ്യൂസിക് സ്കൂൾ എന്നതും ഞങ്ങളുടെ ഒക്കെ വിദൂരസങ്കൽപ്പങ്ങളിൽ ഉണ്ടായിരുന്നു..എല്ലാം പോയി..

ഞങ്ങൾക്കും സംശയം തോന്നിയ, ഭയം തോന്നിയ ആളുകളുടെ ഒപ്പം ആക്സിഡന്റ്നു മുൻപും പിൻപും ലക്ഷ്മി നിലകൊണ്ടപ്പോൾ, പ്രത്യേകിച്ചും ബാലുച്ചേട്ടന്റെ മരണശേഷം, ലക്ഷ്മിയുടെ സുരക്ഷ പോലും ഞങ്ങൾ ആരാഞ്ഞതുമാണ്, പോലീസിൽ ഒരു concern ആയി അറിയിച്ചതുമാണ്. ലത എന്ന സ്ത്രീ ആണ് 'ചേച്ചി'യെപ്പോലെ icu വിൽപ്പോലും ലക്ഷ്മിയോടൊപ്പം ഉണ്ടായിരുന്നത്. ഹോസ്പിറ്റൽ വിട്ടാൽ നേരേ പാലക്കാടേക്ക്‌ പോകും എന്നാണു തീരുമാനം എന്നാണു അവിടുത്തെ ഡോക്ടർമാർ പോലും അറിഞ്ഞത്. പക്ഷെ, ഞങ്ങളുടെ സംശയങ്ങൾ പുറത്തു വന്നപ്പോഴോ ലക്ഷ്മി ബാലുച്ചേട്ടനല്ല വണ്ടി ഓടിച്ചത് എന്ന് പറഞ്ഞപ്പോഴോ ആവാം ആ തീരുമാനം മാറിയത്. അപ്പോഴേ പാലക്കാട് ബന്ധത്തെക്കുറിച്ചും ഡ്രൈവർ അർജുൻ അവരുടെ ബന്ധുവാണെന്നുള്ളതുമൊക്കെ ഞങ്ങൾ പോലീസിനെ അറിയിച്ചിരുന്നു എന്നതും മറ്റൊരു കാരണമാവാം. മകളും ഇല്ലാത്ത സ്ഥിതിക്ക് അവരുടെ ആവശ്യങ്ങൾ കഴിഞ്ഞാൽ ലക്ഷ്മിയെ എന്ത് ചെയ്യുമെന്നും ഞങ്ങൾ ഭയപ്പെട്ടിരുന്നു. ലക്ഷ്‍മി പക്ഷെ പിന്നീടും ഞങ്ങളുമായി അകലം പാലിച്ചു. വിഷ്ണുവും തമ്പിയും ഒളിവിൽ പോകുന്നത് വരെ ലക്ഷ്മിയുടെ കൂടെ അവർ തന്നെ ആയിരുന്നു ഉണ്ടായിരുന്നത്, എല്ലാ കാര്യങ്ങൾക്കും. അതിനു ഞങ്ങളുടെ കുടുംബവും ദൃക്‌സാക്ഷികളാണ്.

ഒരുപാടുപേരുടെ കുറേ ചോദ്യങ്ങൾക്കു എന്റെ സഹോദരീഭർത്താവ് Ajai Shankar നൽകിയ മറുപടി ഇവിടെയും കൂടി കുറിച്ചിടട്ടെ.

"Balu's father had conveyed the family's suspicions regarding Prakash Thampi and Vishnu Somasundaram from day one to police. It is recorded in the case file. The original investigation went at a very slow pace, some witnesses who came and met us personally were not even interviewed. Later crime branch took up the case about who was driving the vehicle, that investigation is still going on - so every legal avenue has already been pursued. Our hope is, with these guys involvement in the gold smuggling case investigation will progress much faster.

What do you think triggered Priya's post? Only when we saw a post on Balashaskar's page from Lekshmi/her media manager trying to distance from Thampi and Vishnu as soon as they got caught! The fact is these two guys and Latha have been constantly with her since Balu passed away. When Balu's father and uncles went to meet Lekshmi these guys were around and the room was continuously being monitored by CC cameras. Feeling something wrong, he even filed a complaint saying we feel her life might be in danger. This is also in police records. Do you think he'd do that if we didn't care about her at all as is being written in the comments here? Nobody is that cruel to go after someone who has lost her husband and child...

About using social media. It is not to get justice, it is just share what we know. There are two sides to every story - about time the public heard from Balu's family. How many of Balabhaskar's fans here know about his sister Meera? Raise your hands if any. I guess people just like to hear the feel good stories that are being curated and fed to them.

Finally, about allegations that all this is to get hold of Balu's wealth... Luckily everyone in his family have done very well. All are retired government employees and current generation is doing quite good. So we should be able to manage on our own thanks! Priya Venugopal Maya Venugopal Anoop Chandran Poduval Venugopal Nambimadathil"

കുറെ അധികം പേർ കമന്റുകൾ കണ്ട് വിഷമിക്കണ്ട എന്ന് പറഞ്ഞു. ചിലർ വിശദമായി പേർസണൽ മെസ്സേജ് അയച്ചു. അവർക്കുമറിയുന്ന ചില കാര്യങ്ങൾ പങ്കുവച്ചു. ചില സുഹൃത്തുക്കൾ ഒരുപടികൂടിക്കടന്ന് നെഗറ്റീവ് കമന്റസ് തുരുതുരെ ഇടുന്ന ചില അക്കൗണ്ടുകൾ fake ആവാമെന്നും ഒരേ സോഴ്സിലുള്ളതാവാമെന്നും കണ്ടുപിടിച്ചു പറഞ്ഞു. നന്ദി...എല്ലാവർക്കും...🙏🙏🙏 

Follow Us:
Download App:
  • android
  • ios