Asianet News MalayalamAsianet News Malayalam

പ്രശ്‌നങ്ങള്‍ സധൈര്യത്തോടെയാണ് ദിലീപ് നേരിട്ടത്, അതിന് അഭിനന്ദനമെന്ന് ബാലചന്ദ്ര മേനോന്‍

ദിലീപ് കേസ് മലയാള സിനിമയെ ഏറെ ഞെട്ടിച്ച സംഭവമാണ്. നമ്മളാരും ഇഷ്ടപ്പെടുന്ന ഒന്നല്ലായിരുന്നു അത്. ഞാനതിന്‍റെ ന്യായ അന്യായങ്ങളിലേക്ക് പോവുകയല്ല, എന്നാല്‍ ദിലീപിനെ പോലെ ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു അഭിനേതാവ് ഇങ്ങനെ ഒരവസ്ഥയില്‍ പെട്ടാല്‍ എങ്ങനെ പ്രതികരിക്കുമെന്ന് പത്രം വായിച്ചാലൊന്നും മനസിലാവില്ല. 

balachandra menon about dileep case
Author
Kochi, First Published Jun 1, 2019, 2:13 PM IST

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ പ്രശ്നങ്ങള്‍ നേരിട്ട രീതിയുടെ പേരില്‍ അഭിനന്ദിച്ച് ബാലചന്ദ്ര മേനോന്‍. തന്‍റെ യൂട്യൂബ് ചാനലായ ഫില്‍മി ഫ്രൈഡേയ്‌സിലെ വീഡിയോയിലാണ് മേനോന്‍റെ അഭിപ്രായ പ്രകടനം. ദിലീപിന്‍റെ അവസ്ഥ തനിക്ക് മനസിലാകുമെന്നു പറഞ്ഞ ബാലചന്ദ്ര മേനോന്‍ തന്‍റെ ജീവിതത്തിലും അത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്നും പറഞ്ഞു.

ദിലീപ് കേസ് മലയാള സിനിമയെ ഏറെ ഞെട്ടിച്ച സംഭവമാണ്. നമ്മളാരും ഇഷ്ടപ്പെടുന്ന ഒന്നല്ലായിരുന്നു അത്. ഞാനതിന്‍റെ ന്യായ അന്യായങ്ങളിലേക്ക് പോവുകയല്ല, എന്നാല്‍ ദിലീപിനെ പോലെ ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു അഭിനേതാവ് ഇങ്ങനെ ഒരവസ്ഥയില്‍ പെട്ടാല്‍ എങ്ങനെ പ്രതികരിക്കുമെന്ന് പത്രം വായിച്ചാലൊന്നും മനസിലാവില്ല. എന്‍റെ കാഴ്ചപ്പാടില്‍ പല കാര്യങ്ങളും നമ്മള്‍ അനുഭവിക്കുന്നില്ല എന്നാണ്. പത്രത്തില്‍ ഒരു കുറ്റകൃത്യം വായിച്ചാല്‍ അതിന്റെ ഗ്രാവിറ്റി അത്രമേല്‍ മനസിലാക്കാന്‍ നമുക്കാവില്ല. ആ പ്രശ്‌നത്തില്‍ അകപ്പെടുന്ന ഒരാള്‍ നേരിടുന്ന മാനസികമായ ഒരു പ്രതിസന്ധിയെ പറ്റി നമുക്ക് സ്വപ്‌നത്തില്‍ പോലും ചിന്തിക്കാന്‍ പറ്റില്ല. ബാലചന്ദ്ര മേനോന്‍ വീഡിയോയില്‍ പറഞ്ഞു.

തന്‍റെ ‘എന്നാലും ശരത്’ എന്ന സിനിമയുടെ സെറ്റില്‍ തന്നെ കാണാന്‍ എത്തിയ ദിലീപ് എത്തിയിരുന്നെന്നും വാക്കുകളിലൂടെ താന്‍ ആത്മവിശ്വാസം നല്‍കിയെന്നും ബാലചന്ദ്ര മേനോന്‍ പറഞ്ഞു. തനിക്ക് സംഭവിച്ച പ്രശ്‌നങ്ങള്‍ സധൈര്യത്തോടെയാണ് ദിലീപ് നേരിട്ടതെന്നും അതില്‍ താന്‍ ദിലീപിനെ അഭിനന്ദിക്കുന്നുവെന്നും പറഞ്ഞാണ് ബാലചന്ദ്രമേനോന്‍ വീഡിയോ അവസാനിപ്പിക്കുന്നത്. 

Follow Us:
Download App:
  • android
  • ios