ഏറെ നാളത്തെ പ്രണയത്തിന് ശേഷം നടന്‍ ബാലു വര്‍ഗീസും നടിയും മോഡലുമായ എലീന കാതറിനും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങ് പാട്ടും നൃത്തവുമായി ആഘോഷമായി. നടന്‍ ലാലിനും കുടുംബത്തിനുമൊപ്പം ആസിഫ് അലിയും ഭാര്യ സമയും പാട്ടിനൊപ്പം തകര്‍പ്പന്‍ നൃത്തവുമായാണ് ബാലുവിന്‍റെ വിവാഹ നിശ്ചയ ചടങ്ങ് ആഘോഷമാക്കിയത്.  

കഴിഞ്ഞ മാസം എലീനയുടെ പിറന്നാളാഘോഷത്തില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ബാലു എലീനയെ പ്രൊപ്പോസ് ചെയ്തിരുന്നു. ഈ വിവരം എലീന തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഇതോടെയാണ് ഇരുവരും തമ്മിലുള്ള പ്രണയം പുറത്തറിഞ്ഞത്. മോഡലിങിലൂടെയും റിയാലിറ്റി ഷോയിലൂടെയും ശ്രദ്ധേയയായ എലീന ബാലുവിനൊപ്പം 'വിജയ് സൂപ്പറും പൗര്‍ണമിയും' എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 

Read More: 'തണ്ണീര്‍ മത്തന്‍ ദിനങ്ങളി'ലെ അശ്വതി ടീച്ചര്‍ വിവാഹിതയായി