സൗന്ദര്യ മത്സരങ്ങളില്‍ നിരവധി ടൈറ്റിലുകള്‍ നേടിയിട്ടുള്ള എലീനയാണ് ബാലു വര്‍ഗീസിന്റെ ഭാര്യ.

ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നടൻ ബാലു വര്‍ഗീസും എലീന കാതറീനും. ഇരുവരും പരസ്‍പരം വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ഇരുവരും ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരി 25ന് വിവാഹനിശ്ചയം കഴിഞ്ഞ ഇരുവരും തൊട്ടടുത്ത മാസത്തില്‍ വിവാഹിതരാകുകയായിരുന്നു. ഒന്നിച്ചുള്ള ഫോട്ടോകള്‍ ഇവര്‍ ഷെയര്‍ ചെയ്യാറുണ്ട്. നിരവധി സിനിമകളില്‍ നായകനായും അഭിനയിക്കാനിരിക്കുകയാണ് ബാലു വര്‍ഗീസ്.

മലയാളത്തില്‍ യുവ താരങ്ങളില്‍ ശ്രദ്ധേയനാണ് ബാലു വര്‍ഗീസ്. ചെറുതും വലുതുമല്ലാത്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്‍ടം നേടിയ നടൻ. ഇപോള്‍ നായകനിരയിലേക്കും ഉയരുകയാണ് ബാലു വര്‍ഗീസ്. സൗന്ദര്യ മത്സരങ്ങളില്‍ നിരവധി ടൈറ്റിലുകള്‍ നേടിയിട്ടുള്ള ആളാണ് എലീന. മിസ് ഇന്ത്യ ഗ്ലാം വേള്‍ഡ്, മിസ് സൗത്ത് ഇന്ത്യ എന്നിവയാണ് അവയില്‍ ചിലത്. 'അയാള്‍ ഞാനല്ല' എന്ന ചിത്രത്തിലെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബാലതാരമായിട്ടാണ് ബാലു വര്‍ഗീസ് സിനിമയിലെത്തിയത്.

ഓപ്പറേഷൻ ജാവയാണ് ബാലു വര്‍ഗീസിന്റെ ഏറ്റവും പുതിയ സിനിമ,