ഷിബു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് രാമകൃഷ്ണൻ കേന്ദ്ര കഥാപാത്രമാവുന്ന പുതിയ ചിത്രമാണ്  'ബനേർഘട്ട'. നവാഗതനായ വിഷ്ണു നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. ത്രില്ലര്‍ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ  ടൈറ്റിൽ പോസ്റ്റര്‍ പുറത്തിറങ്ങി.

കോപ്പിറൈറ്റ് പിക്ച്ചേഴ്സിന്‍റെ ബാനറില്‍ ചിത്രത്തിന്‍റെ ഛായാഗ്രഹണം ബന്‍ഹര്‍ ഭാസിയാണ്. എഡിറ്റിംഗ്  രാഹുല്‍ അയനി  നിർവഹിക്കുന്നു. അർജുൻ- ഗോകുൽ കൂട്ടുകെട്ടിലൊരുങ്ങിയ 'ഷിബു' എന്ന സിനിമയിൽ സിനിമാപ്രേമിയായ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു കാര്‍ത്തിക് നായകനായി അരങ്ങേറിയത്.