മോഹൻലാലിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് വീഡിയോയുമായി ബറോസ് ടീം.

മലയാള പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമയാണ് ബറോസ്. മോഹൻലാല്‍ ആദ്യമായി സംവിധായനാകുന്നുവെന്നതു തന്നെയാണ് കാത്തിരിപ്പിന് കാരണം. സിനിമയില്‍ മോഹൻലാല്‍ തന്നെ നായക കഥാപാത്രമായും എത്തുന്നത്. ഇപോഴിതാ ബറോസ് സിനിമയുടെ ക്യാപ്റ്റന് ജന്മദിന ആശംസകളുമായി പ്രത്യേക വീഡിയോയുമായി എത്തിയിരിക്കുകയാണ് പ്രവര്‍ത്തകര്‍.

YouTube video player

സിനിമയുടെ ഛായാഗ്രാഹകൻ സന്തോഷ് ശിവനും, നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമടക്കമുള്ളവര്‍ മോഹൻലാലിന് ജന്മദിന ആശംസകളുമായി വീഡിയോയിലുണ്ട്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറും സംവിധായകനുമായ അനീഷ് ഉപാസനയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. സിനിമയിലെ ചിത്രീകരണ രംഗങ്ങള്‍ അടക്കം വീഡിയോയില്‍ കാണാം. 

സിനിമയിലെ താരങ്ങളും പ്രവര്‍ത്തകരുമൊക്കെ മോഹൻലാലിന് ആശംസകളുമായി എത്തുന്നു.

ബറോസിന്റെ സംഗീത സംവിധായകൻ ലിഡിയൻ നാദസ്വരവും മോഹൻലാലിന് ആശംസകള്‍ നേരുന്നുണ്ട്.