Asianet News MalayalamAsianet News Malayalam

പച്ചയായ മനുഷ്യനായിരുന്നു ബാലേട്ടൻ;നഷ്ടമായത് ഗുരുവിനെയും വഴികാട്ടിയേയുമെന്ന് മോഹൻലാൽ, ആദരാഞ്ജലിയുമായി ബറോസ് ടീം

വൈക്കത്തെ വസതിയില്‍ ഇന്ന് പുലര്‍ച്ചയായിരുന്നു പി ബാലചന്ദ്രന്റെ അന്ത്യം. ദീര്‍ഘനാളായി രോഗബാധിതനായിരുന്നു അദ്ദേഹം.

baroz teame tribute for p balachandran
Author
Kochi, First Published Apr 5, 2021, 4:35 PM IST

ടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന് ആദരാഞ്ജലി അർപ്പിച്ച് ബറോസ് ടീം. നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, തിരക്കഥാകൃത്ത് ജിജോ പുന്നൂസ് എന്നിവർ മോഹൻലാലിനൊപ്പം ബാലചന്ദ്രന് ആദരാഞ്ജലി അർപ്പിച്ചു. നഷ്ടപ്പെട്ടത് ഒരു സഹോദരനെയും, ഗുരുവിനേയും ഒപ്പം ഒരു വഴികാട്ടിയേയുമാണെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. 

മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഔപചാരിതകൾക്കപ്പുറത്തായിരുന്നു ബാലേട്ടൻ. നമുക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ, തികച്ചും പച്ചയായ ഒരു മനുഷ്യന്‍...അനുഭവങ്ങളായിരുന്നു ബാലേട്ടൻ്റെ പേനത്തുമ്പിൽ നിന്ന് ഒഴുകിവന്നത്. നമുക്ക് നഷ്ടപ്പെട്ടത് ഒരു സഹോദരനെയും, ഗുരുവിനേയും ഒപ്പം ഒരു വഴികാട്ടിയേയും ആണ്. വ്യക്തിപരമായി ഞാന്‍ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന രണ്ട് കഥാപാത്രങ്ങളെ തന്നിട്ടാണ് ബാലേട്ടന്‍ പോയത്.. ചേട്ടച്ഛനും അങ്കിള്‍ ബണ്ണും.. ആ രണ്ടു കഥാപാത്രങ്ങളും നെഞ്ചില്‍ സങ്കടങ്ങള്‍ നിറച്ച് മറ്റുള്ളവരെ സന്തോഷിപ്പിച്ച് നടക്കുന്നവരായിരുന്നു.. ബാലേട്ടനും അങ്ങനെ ഒരാളായിരുന്നു.. അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേരാം..

ഔപചാരിതകൾക്കപ്പുറത്തായിരുന്നു ബാലേട്ടൻ. നമുക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ, തികച്ചും പച്ചയായ ഒരു...

Posted by Mohanlal on Monday, 5 April 2021

വൈക്കത്തെ വസതിയില്‍ ഇന്ന് പുലര്‍ച്ചയായിരുന്നു പി ബാലചന്ദ്രന്റെ അന്ത്യം. ദീര്‍ഘനാളായി രോഗബാധിതനായിരുന്നു അദ്ദേഹം. മോഹൻലാലിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നായ ഉള്ളടക്കത്തിന്റെ തിരക്കഥാകൃത്താണ് പി ബാലചന്ദ്രൻ. മോഹൻലാലിന്റെ പ്രകടനം എന്നും വിസ്‍മയത്തോടെ മാത്രം കാണാനാകുന്ന പവിത്രം എന്ന സിനിമയും എഴുതിയത് പി ബാലചന്ദ്രനാണ്. അങ്കിൾ ബണിന്റെ തിരക്കഥാകൃത്തും അദ്ദേഹം തന്നെയാണ്. മോഹൻലാലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങള്‍ക്ക് ജന്മംകൊടുത്ത എഴുത്തുകാരനാണ് തീരാ ദുഃഖം നൽകി യാത്രയായത്.

Follow Us:
Download App:
  • android
  • ios