സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്ന് ബഷീര്‍ ബഷി പെട്ടെന്നാണ് വലിയൊരു ആരാധകരെ സൃഷ്ടിച്ചത്. മറ്റൊന്നുമായിരുന്നില്ല ബഷീറിനെ തുണച്ചത്, 'ബിഗ് ബോസ്' തന്നെ. ഏഷ്യാനെറ്റില്‍ ആദ്യ സീസണ്‍ ബിഗ് ബോസ് ആരംഭിച്ചതുമുതല്‍ ബഷീര്‍ വലിയൊരു വിഭാഗത്തിന്റെ ഇഷ്ടം പിടിച്ചുപറ്റിയിരുന്നു. രണ്ടു ഭാര്യമാരുള്ള ബഷീറിനെ പ്രേക്ഷകര്‍ അറിഞ്ഞതും ബിഗ് ബോസിലൂടെയായിരുന്നു. എന്നാല്‍ താനൊരു മാതൃകാ ഭര്‍ത്താവാണെന്ന് ബഷീര്‍ തെളിയിച്ചു.

യൂട്യൂബര്‍ മോഡല്‍ തുടങ്ങി നിരവധി മേഖലകളില്‍ സജീവമാണ് ബഷീറിപ്പോള്‍. അതിനിടയില്‍ തങ്ങളുടെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട് ബഷീര്‍. ഇപ്പോള്‍ ബഷീര്‍ പങ്കുവച്ച മഷൂറയ്‌ക്കൊപ്പമുള്ള ചിത്രമാണ് ശ്രദ്ധിക്കപ്പെടുന്നത്. മിക്കപ്പോഴും ഭാര്യമാരായ മഷൂറയ്ക്കും സുഹാനയ്ക്കും ഒപ്പമുള്ള ചിത്രമാണ് ബഷീര്‍ പങ്കുവെയ്ക്കാറുള്ളത് ഇത്തവണയെന്തേ മഷൂറ മാത്രമെന്നാണ് ആരാധകരുടെ ചോദ്യം. എന്റെ പുഞ്ചിരികളിലേറെയും നിന്നോടൊപ്പമാണ് എന്ന കുറിപ്പോടെയായിരുന്നു ബഷീര്‍ ചിത്രം പങ്കുവച്ചത്.

Read More: 'പോകാന്‍ പറ പറ്റങ്ങളോട്,' മോശം വിമര്‍ശകര്‍ക്ക് സുരേഷ് ഗോപിയുടെ മറുപടി ഇങ്ങനെ

ആദ്യഭാര്യ സുഹാനയോട് അനുവാദം ചോദിച്ച ശേഷമായിരുന്നു ബഷീര്‍ മഷൂറയെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത്. തന്റെ ജീവിതത്തില്‍ സുഹാനയ്ക്ക് വലിയ സ്ഥാനമാണ് നല്‍കുന്നതെന്നും പലപ്പോഴും ബഷീര്‍ പറഞ്ഞിട്ടുണ്ട്. ബഷീറിനെ പോലെ തന്നെ സുഹാനയ്ക്കും മഷൂറയ്ക്കും സോഷ്യല്‍ മീഡിയയില്‍ ആരാധകരുണ്ട്. സുഹാനയില്ലാതെ എന്തേ മഷൂറ മാത്രമെന്ന് ചോദിക്കുന്നവര്‍ക്ക് എന്തേ മഷൂറ മാത്രമായാല്‍ എന്ന് ചില ആരാധകര്‍ കമന്റു ചെയ്യുന്നു. എന്തായാലും ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

 
 
 
 
 
 
 
 
 
 
 
 
 

So Many Of My Smiles Begin With You 🥰💋👰🏻❤️ @mashura_basheer ❤️

A post shared by Basheer Bashi (@basheer_bashi) on Jan 11, 2020 at 10:17pm PST