തമിഴില്‍ മലയാളത്തിന്റെ ജനപ്രിയ താരം.

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനും നടനുമൊക്കെയാണ് ബേസില്‍ ജോസഫ്. നിലവില്‍ മലയാളത്തിലെ ഏറ്റവും ജനപ്രിയ താരമായിട്ടാണ് ബേസിലിനെ കണക്കാക്കുന്നത്. ബേസില്‍ ഒരു തമിഴ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. തന്റെ പുതിയ ചിത്രമായ പരാശക്തിയില്‍ ബേസില്‍ ജോസഫ് ഉണ്ടെന്ന് നായകൻ ശിവകാര്‍ത്തികേയൻ കൊച്ചിയില്‍ സംഘടിപ്പിച്ച പ്രമോഷൻ ഈവെന്റില്‍ സ്ഥിരീകരിച്ചു.

എല്ലാവരാലും ഇഷ്‍ടപ്പെടുന്ന ആ മനുഷ്യൻ, എന്റെ പ്രിയപ്പെട്ട സുഹൃത്ത് ബേസില്‍ ജോസഫ് പരാശക്തിയിലുണ്ട്. ചിത്രീകരണത്തിടെയാണ് ഞാൻ അദ്ദേഹവുമായി കൂടുതല്‍ ഇൻട്രാക്റ്റ് ചെയ്‍തത്. ഞാൻ എല്ലാവരുമായി ഇൻട്രാക്റ്റ് ചെയ്യാറുണ്ട്. പക്ഷേ സ്വന്തം ഭാഗം പൂര്‍ത്തിയായിട്ടും മൂന്ന് ദിവസം അദ്ദേഹം ശ്രീലങ്കയിലുണ്ടായിരുന്നു. അത് ശരിക്കും ഫണ്‍ ആയിരുന്നു എന്നും ശിവകാര്‍ത്തികേയൻ വ്യക്തമാക്കി.

ശിവകാർത്തികേയനും രവി മോഹനും പ്രധാന വേഷത്തിലെത്തുന്ന ‘പരാശക്തി’ യുടെ കേരളാ വിതരണാവകാശം ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് കരസ്ഥമാക്കിയിട്ടുണ്ട്. സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി പീരിയഡ് ഡ്രാമയാണ് ഒരുക്കിയിരിക്കുന്നത്. അഥർവയും ശിവകാർത്തികേയനും സഹോദരന്മാരായാണ് ചിത്രത്തില്‍ എത്തുന്നത്. തെലുങ്ക് താരം ശ്രീലീലയും പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നു. പൊങ്കൽ റിലീസായി പരാശക്തി ജനുവരി 10ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. ശ്രീ ഗോകുലം മൂവീസിന്റെ ഒഫീഷ്യൽ ഡിസ്ട്രിബൂഷൻ പാർട്ട്നറായ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.

ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്. സംഗീതസംവിധാനം : ജി.വി. പ്രകാശ്, ഛായാഗ്രഹണം: രവി കെ. ചന്ദ്രൻ, തിരക്കഥ: സുധാ കോങ്കര, അർജുൻ നദേശൻ, ആക്ഷൻ: സുപ്രീം സുന്ദർ എഡിറ്റിംഗ്: സതീഷ് സുരിയ, കലാ സംവിധാനം: എസ്. അണ്ണാദുരൈ, നൃത്തസംവിധാനം: ബ്രിന്ദ, കൃതി മഹേഷ്, അനുഷ വിശ്വനാഥൻസൗണ്ട് ഡിസൈൻ: സുരേൻ ജി. എസ്, അളഗിയകൂത്തൻ, പിആർഒ പ്രതീഷ് ശേഖർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക