ബാറ്റ്മാന് അത്ര ധാര്‍മ്മികതയില്ല, നല്ല കുട്ടിയല്ലെന്നും റോബര്‍ട്ട് പാറ്റിൻസണ്‍. 

റോബര്‍ട്ട് പാറ്റിൻസണ്‍ ആണ് പുതിയ ബാറ്റ്മാനായി എത്തുന്നത്. ബാറ്റ്‍മാൻ ഒരു ഹീറോ അല്ലെന്നാണ് റോബര്‍ട്ട് പാറ്റിൻസണ്‍ പറയുന്നത്. തനിക്ക് ഒരു നല്ല ആളിന്റെയോ നായകന്റെയോ ഭാഗം ഏറ്റെടുക്കുന്നതില്‍ താല്‍പര്യമില്ലെന്നും റോബര്‍ട്ട് പാറ്റിൻസണ്‍ പറയുന്നു.

ബാറ്റ്‍മാൻ ഒരു നായകനല്ല. വളരെ സങ്കീര്‍ണ്ണമായ ഒരു കഥാപാത്രമാണ്. എനിക്ക് ഒരിക്കലും ഒരു യഥാര്‍ഥ നായകനായി എത്താനാകുമെന്ന് ഞാൻ കരുതുന്നില്ല. എല്ലായ്‍പ്പോഴും കുറച്ച് തെറ്റ് വരാറുണ്ട്. മികച്ച ഒരു കഥാപാത്രമല്ല ബാറ്റ്‍മാൻ. അവന് അത്ര ധാര്‍മ്മികതയില്ല. നല്ല കുട്ടിയല്ല ബാറ്റ്‍മാൻ, അത്തരം സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ പോലെ- റോബര്‍ട്ട് പാറ്റിൻസണ്‍ പറയുന്നു. സോയി ക്രാവിറ്റ്സ് ആണ് ചിത്രത്തിലെ നായികയായ കാറ്റ് വുമണായി അഭിനയിക്കുക എന്നതാണ് പുതിയ റിപ്പോര്‍ട്ട്. 2021 ജൂണിലായിരിക്കും ബാറ്റ്‍മാൻ റിലീസ് ചെയ്യുക.