Asianet News MalayalamAsianet News Malayalam

നിങ്ങള്‍ ഇടതാണെങ്കിലും വലതാണെങ്കിലും അക്രമത്തിലേക്ക് പോകരുത്: അക്ഷയ് കുമാര്‍

'അക്രമത്തോട് എനിക്ക് യോജിപ്പില്ല. നിങ്ങള്‍ ഇടതായാലും വലതായാലും അക്രമത്തിലേക്ക് കടക്കരുത്. ആരുടെയും വസ്തുവകകള്‍ നശിപ്പിക്കരുത്. അക്രമത്തില്‍നിന്ന് അകന്നുനില്‍ക്കുക.'

be away from violence says akshay kumar to protesters
Author
Mumbai, First Published Dec 27, 2019, 10:41 PM IST

പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യമൊട്ടാകെ പ്രതിഷേധങ്ങള്‍ അലയടിക്കുന്ന സാഹചര്യത്തില്‍ അക്രമത്തില്‍നിന്ന് അകന്നുനില്‍ക്കാനുള്ള ആഹ്വാനവുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍. അക്രമത്തോട് തനിക്ക് യോജിപ്പില്ലെന്നും ഇടതുപക്ഷമെന്നോ വലതുപക്ഷമെന്നോ വ്യത്യാസമില്ലാതെ അക്രമത്തില്‍ നിന്ന് ജനങ്ങള്‍ അകന്നുനില്‍ക്കണമെന്നും അക്ഷയ് കുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

'അക്രമത്തോട് എനിക്ക് യോജിപ്പില്ല. നിങ്ങള്‍ ഇടതായാലും വലതായാലും അക്രമത്തിലേക്ക് കടക്കരുത്. ആരുടെയും വസ്തുവകകള്‍ നശിപ്പിക്കരുത്. അക്രമത്തില്‍നിന്ന് അകന്നുനില്‍ക്കുക. പോസിറ്റീവ് ആയി പരസ്പരം ആശയവിനിമയം നടത്തുക. ആരും ആരുടെയും വസ്തുവകകള്‍ നശിപ്പിക്കാന്‍ പാടില്ല', അക്ഷയ് കുമാര്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യമൊട്ടാകെ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളില്‍ രണ്ടുതട്ടിലാണ് ബോളിവുഡ്. അനുരാഗ് കശ്യപ്, ഫര്‍ഹാന്‍ അക്‌സര്‍, ഹുമ ഖുറേഷി, സ്വര ഭാസ്‌കര്‍, അനുഭവ് സിന്‍ഹ, രാകേഷ് ഓംപ്രകാശ് മെഹ്‌റ, റീമ കഗ്തി, ജാവേദ് ജെഫ്രി തുടങ്ങി നിരവധി പേര്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ രംഗത്തെത്തിയിരുന്നു. മുംബൈയില്‍ നടന്ന പ്രക്ഷോഭത്തില്‍ പലരും നേരിട്ട് പങ്കെടുക്കുകയും ചെയ്തു. അതേസമയം അനുപം ഖേര്‍, പരേഷ് റാവല്‍, കങ്കണ റണൗത്ത് തുടങ്ങിയവര്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങളെ അനുകൂലിച്ചും രംഗത്തെത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios