ഹോളിവുഡില്‍ മാത്രമല്ല ഇങ്ങ് മലയാളത്തിലും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വണ്‍സ് അപ് ഓണ്‍ എ ടൈം ഇൻ ഹോളിവുഡ്. മലയാളികളുടെയും ഇഷ്‍ടതാരങ്ങളായ ലിയോനാര്‍ഡോ ഡികാപ്രിയോയും ബ്രാഡ്പിറ്റും ഒന്നിക്കുന്നുവെന്നതാണ് അതിന്റെ പ്രധാന കാരണം. ടറന്റീനോയാണ് ചിത്രം സംവിധാനം ചെയ്യുന്നതും. എന്തായാലും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഒരു മിസ്റ്ററി ക്രൈം ഫിലിം ആയിട്ടാണ്‍ വണ്‍സ് അപ് ഓണ്‍ എ ടൈം ഹോളിവുഡ് ഒരുക്കിയിരിക്കുന്നത്. സിനിമയിലേക്ക് ചേക്കാറാൻ ശ്രമിക്കുന്ന ടെലിവിഷൻ താരമായ റിക്ക് ഡല്‍ടണ്‍ ആയിട്ടാണ് ഡികാപ്രിയോ അഭിനയിക്കുന്നത്. ആക്ഷൻ രംഗങ്ങളില്‍ റിക്കിന്റെ ഡ്യൂപ്പും ചിരകാല സുഹൃത്തുമായ ക്ലീഫ് ബൂത്ത് ആയി ആണ് ബ്രാഡ് പിറ്റ് അഭിനയിക്കുന്നത്. ഇരുവരുടെയും കഥാപാത്രങ്ങളുടെ കഥയാണ് ചിത്രം പറയുന്നതും. ജൂലൈ 26ന് ആണ് ചിത്രം റിലീസ് ചെയ്യുക.