ഗായകൻ വിജയ് യേശുദാസ് തൻ്റെ ബാല്യകാല സുഹൃത്താണെന്നും, അദ്ദേഹവുമായി പ്രണയത്തിലാണെന്ന വാർത്തകൾ തെറ്റാണെന്നും രഞ്ജിനി ജോസ്. അവതാരക രഞ്ജിനി ഹരിദാസുമായുള്ള സൗഹൃദത്തെ കുറിച്ചും അവർ വ്യക്തമാക്കി.
മലയാളികൾക്ക് പ്രിയപ്പെട്ട ഗായികയാണ് രഞ്ജിനി ജോസ്. സമൂഹ മാധ്യമങ്ങളിൽ പലപ്പോഴും അവർക്കെതിരെ പല പ്രചാരണങ്ങളും നടക്കാറുണ്ട്. വിജയ് യേശുദാസുമായി പ്രണയത്തിലാണ്, രഞ്ജിനി ഹരിദാസുമായി ലെസ്ബിയൻ ബന്ധത്തിലാണ് എന്ന തരത്തിൽ നിരവധി കാര്യങ്ങളാണ് അത്തരത്തിൽ ചർച്ചയായത്. ഇപ്പോഴിതാ അത്തരം കാര്യങ്ങളിൽ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് രഞ്ജിനി ജോസ്.
വിജയ് യേശുദാസ് തന്റെ ബാല്യകാല സുഹൃത്താണെന്നും, എന്തിന് അദ്ദേഹത്തെ ഡേറ്റ് ചെയ്യണമെന്നും ചോദിച്ച രഞ്ജിനി, അവതാരക രഞ്ജിനി ഹരിദാസുമായുള്ള സൗഹൃദത്തെ കുറിച്ചും വ്യക്തമാക്കി.
ലെസ്ബിയന്‍ എന്ന് വിളിക്കുന്നതല്ല എന്റെ പ്രശ്‌നം
"കൊവിഡിന് ശേഷം ആളുകള്‍ സെന്‍സിറ്റീവും ഇന്‍സെന്‍സിറ്റീവുമാണെന്ന് തോന്നിയിട്ടുണ്ട്. ഇത് വിജയ് യേശുദാസും ഞാനും ഡേറ്റിങ്ങിലാണെന്ന് പറഞ്ഞതിനെക്കുറിച്ചാണ്. അവനെന്റെ ബാല്യകാല സുഹൃത്താണ്. ഞങ്ങള്‍ ഡേറ്റ് ചെയ്തിട്ടില്ല, അങ്ങനെ ചിന്തിക്കുന്നവര്‍ക്ക് ഭ്രാന്താണ്. ചിലര്‍ നേരിട്ട് എന്റെയടുത്ത് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. വിജയ് പത്താം ക്ലാസ് മുതല്‍ എന്റെ സുഹൃത്താണ്. അന്ന് മുതല്‍ അറിയാം. ഞാന്‍ എന്തിന് വിജയ് യേശുദാസിനെ ഡേറ്റ് ചെയ്യണം? അവനെന്റെ ബെസ്റ്റ് ഫ്രണ്ടാണ്. കരണ്‍ ജോഹറിന്റെ സിനിമയില്‍ നടക്കുമായിരിക്കും ഇതൊക്കെ, പക്ഷേ എന്റെ ജീവിതത്തില്‍ നടക്കില്ല. പിന്നെ എന്നേയും നിന്നേയും ചേര്‍ത്താണ് വിവരക്കേട് പറഞ്ഞത്, നമ്മള്‍ ലെസ്ബിയന്‍ ആണെന്ന്. ലെസ്ബിയന്‍ എന്ന് വിളിക്കുന്നതല്ല എന്റെ പ്രശ്‌നം. എനിക്ക് അവരോട് എതിര്‍പ്പുകളില്ല, പക്ഷെ ഞാന്‍ അതല്ല. ഹോമോസെക്ഷ്വാലിറ്റിയെക്കുറിച്ച് നിങ്ങള്‍ ഇപ്പോഴാണ് അറിഞ്ഞതെന്ന് കരുതി അത് എല്ലായിടത്തും കൊണ്ടു വരണമെന്നില്ല." രഞ്ജിനി ജോസ് പറഞ്ഞു. അവതാരക രഞ്ജിനി ഹരിദാസുമായുള്ള പോഡ്കാസ്റ്റിലായിരുന്നു താരത്തിന്റെ പ്രതികരണം.



