ലബനൻ തലസ്ഥാനമായ ബെയ്‍റൂട്ടിലുണ്ടായ സ്‍ഫോടനവും അതില്‍ അറുപതോളം പേര്‍ മരിച്ചതും ലോകമെമ്പാടുള്ളവരെ അസ്വസ്ഥരാക്കിയിരുന്നു. ഇപ്പോഴിതാ ബെയ്‍റൂട്ടിലെ സ്‍ഫോടനത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്‍ജലിയുമായി നടി സിമ്രാനും രംഗത്ത് എത്തിയിരിക്കുന്നു. 

ബെയ്‍റൂട്ടിലെ സ്‍ഫോടനത്തെ കുറിച്ചുള്ള വാര്‍ത്ത കഴിഞ്ഞ രാത്രി കണ്ടതുമുതല്‍ ആയിരം വികാരങ്ങളിലൂടെ കടന്നുപോകുന്നു. ലോകമെമ്പാടും എന്താണ് സംഭവിക്കുന്നതെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ലോകത്തെ രക്ഷപ്പെടുത്താൻ ദൈവം സഹായിക്കട്ടെ. ബെയ്‍റൂട്ടിലെ ആളുകള്‍ക്ക് വേണ്ടിയാണ് തന്റെ പ്രാര്‍ഥന എന്നും സിമ്രാൻ പറയുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ആറിന് ബെയ്‍റൂട്ടില്‍ തുറമുഖ മേഖലയിലായിരുന്നു സ്‍ഫോടനം നടന്നത്.