കാലിഫോർണിയ: സ്വകാര്യ ചിത്രങ്ങൾ ചോർത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഹാക്കറിന് ചുട്ടമറുപടി നൽകി ഹോളിവുഡ് നടി ബെല്ല തോൺ. ഹാക്കർ പുറത്തുവിടും മുമ്പ് തന്റെ ന​​ഗ്നചിത്രങ്ങൾ ട്വിറ്റിലൂടെ പങ്കുവച്ചിരിക്കുകയാണ് ബെല്ല. സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് നടി ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം ബെല്ലയുടെ ട്വിറ്റർ അക്കൗണ്ട് 24 മണിക്കൂർ നേരം ഹാക്ക് ചെയ്തിരുന്നു. അക്കൗണ്ടിലൂടെ ബെല്ലയുടെ ന​ഗ്നചിത്രങ്ങൾ പുറത്ത് വിടുമെന്നായിരുന്നു ഹാക്കറുടെ ഭീഷണി. ഹാക്കര്‍ വാട്‌സ്ആപ്പില്‍ ചിത്രങ്ങള്‍ അയച്ച് ഭീഷണിപ്പെടുത്തിയതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് ബെല്ലയുടെ പോസ്റ്റ്. 'എന്റെ മേല്‍ നിങ്ങള്‍ക്ക് അധികാരമുണ്ടെന്ന് തോന്നുന്നെങ്കില്‍, അതിനെപ്പറ്റി ഞാന്‍ എന്റെ അടുത്ത പുസ്തകത്തില്‍ എഴുതാന്‍ പോവുകയാണ്', എന്ന കുറിപ്പോടെയാണ് ബെല്ല ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചത്.

'ഒരു പ്രത്യേക വ്യക്തി മാത്രം കാണണം എന്ന് ഞാൻ ആഗ്രഹിച്ചത് ആരോ എന്നിൽ നിന്നും കവർന്നെടുത്തത് പോലെ തോന്നി. അയാൾ മറ്റ് സെലിബ്രേറ്റികളുടെ ന​ഗ്നചിത്രങ്ങളും തനിക്ക് അയച്ചിട്ടുണ്ട്. അയാളിത് തുടർന്ന് കൊണ്ടേയിരിക്കും. കുറേ നാളായി എന്നെ മുതലെടുക്കാൻ ഞാൻ ഒരാളെ അനുവദിച്ചു. ഇനി എന്നിൽനിന്ന് ഒന്നും എടുക്കാൻ നിങ്ങളെ അനുവദിക്കില്ലെന്ന് ഞാൻ തീരുമാനിച്ചത് കൊണ്ടാണ് ഇതിവിടെ പോസ്റ്റ് ചെയ്യുന്നത്. എന്റെ ഊർജം തിരികെ ലഭിച്ചു എന്ന സമാധാനത്തിൽ എനിക്കിന്ന് ഉറങ്ങാൻ കഴിയും. എൻ്റെ ജീവിതത്തെ നിയന്ത്രിക്കാൻ നിങ്ങൾക്ക് ഒരിക്കലും സാധിക്കില്ല. ഉടന്‍തന്നെ എഫ്ബിഐ നിങ്ങളെ തേടിയെത്തും', ബെല്ല കുറിച്ചു.

ഹാക്കറുടെ ഭീഷണിക്കെതിരെ ബെല്ലയെടുത്ത തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയത്. നിങ്ങളെ നി‌യന്ത്രിക്കാൻ അവരെ അനുവദിക്കരുതെന്നും കർമ്മത്തിന്റെ ഫലം അവർക്ക് ലഭിക്കുമെന്നൊക്കെ താരത്തിന്റെ പോസ്റ്റിനടിയിൽ ആരാധകർ കമന്റ് ചെയ്തു. അഭിനേയത്രി, മോഡൽ, ​ഗായിക, സം​ഗീത വീഡിയോ സംവിധായിക, എഴുത്തുകാരി എന്നീ നിലയിൽ തന്റേതായ വ്യക്തി മുദ്രപതിപ്പിച്ച താരമാണ് 21കാരിയായ ബെല്ല തോൺ.

മിഡ്‌നെറ്റ് സണ്‍, ദി ബേബിസിറ്റര്‍, ഫേമസ് ഇന്‍ ലൗ, ഡഫ്, ബ്ലന്റഡ്, ആൽവിൻ ആൻഡ് ചിപ്മൺക്ക്സ്: ദി റോഡ് ചിപ്പ്, യൂ ഗേറ്റ് മീ, അമിറ്റിവിൽ: ദി എവേക്കണിങ്, ദി ബേബി സിസ്റ്റർ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ബെല്ല ആരാധകരുടെ മനം കീഴടക്കിയത്. മൈ ഓൺ വേസ്റ്റ് എനിമി, ടാൻസി ഹെൻ‍റിക്ക് സൺ, ഷെയ്ക്ക് ഇറ്റ് അപ്പ് തുടങ്ങിയ സീരിയുകളിലും ബെല്ല അഭിനയിച്ചിട്ടുണ്ട്.    
   

ബെല്ല തോണിന്റെ ട്വിറ്റർ അക്കൗണ്ട് -ഇവിടെ ക്ലിക്ക് ചെയ്യുക