വേറിട്ട വേഷത്തില്‍ ജോണി ആന്റണി.

സംവിധായകനായി തിളങ്ങി പിന്നീട് നടനായ താരമാണ് ജോണി ആന്‍റണി. രണ്ട് പതിറ്റാണ്ടിലേറെയായി സിനിമാലോകത്തുള്ള അദ്ദേഹം സിഐഡി മൂസ, കൊച്ചി രാജാവ്, തുറുപ്പുഗുലാൻ തുടങ്ങി ഒട്ടേറെ സൂപ്പർ ഹിറ്റ് സിനിമകൾ ചെയ്‍ത് പ്രേക്ഷകരെ രസിപ്പിച്ചിട്ടുണ്ട്. സിനിമകളിൽ നടനായി എത്തിയ തിരക്കേറിയ ശേഷം വരനെ ആവശ്യമുണ്ട്, ഹോം, പൂക്കാലം, നെയ്‍മർ, വോയിസ് ഓഫ് സത്യനാഥൻ, തോൽവി എഫ്‍സി, പവി കെയർ ടേക്കർ തുടങ്ങിവയില്‍ ശ്രദ്ധേയ വേഷങ്ങളിൽ അദ്ദേഹം എത്തിയിട്ടുണ്ട്. ഇതുവരെ അധികവും പ്രേക്ഷകരെ ചിരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്‍ത ജോണി ആന്റണി പുതിയ ചിത്രത്തില്‍ കരയിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി'യിലാണ് ജോണി ആന്റണി വേറിട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നായികയുടെ അച്ഛനായെത്തിട്ടാണ് ജോണി ആന്റണി സിനിമയില്‍ എത്തിയിരിക്കുന്നത്. കാഴ്‍ചശക്തിയില്ലാത്ത ജയൻ എന്ന ഒരു കഥാപാത്രത്തെയാണ് മികച്ചതായി ജോണി ആന്റണി അവതരിപ്പിച്ചിരിക്കുന്നത്. ജോണി ആന്റണി നിരവധി ഇമോഷണല്‍ രംഗങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന പ്രകടനം നടത്തുകയും ജയനെന്ന കഥാപാത്രത്തിന്റെ മാനസിക സംഘര്‍ഷങ്ങള്‍ പകര്‍ന്നാടുകയും ചെയ്‍തു.

സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് നാദിര്‍ഷയാണ്. തിരക്കഥ എഴുതിയിരിക്കുന്നത് റാഫിയാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജി കുമാറാണ്. നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് കലന്തൂര്‍.

മുബിനാണ് നായകനായി എത്തിയിരിക്കുന്നത്. അര്‍ജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, അശ്വന്ത് ലാല്‍, ജിഷാദ് ഷംസുദ്ദീനും ചിത്രത്തില്‍ വേഷമിടുന്നു. ദേവിക സഞ്‍ജയ്‍യാണ് നായിക. ഹിഷാം അബ്‍ദുള്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ മേക്കപ്പ് റോണെക്സ് സേവ്യർ ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനർ സൈലക്സ് എബ്രഹാം സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനിംഗ് സന്തോഷ് രാമൻ, കോസ്റ്റ്യൂം അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദീപക് നാരായൺ, പിആർഒ മഞ്ജു ഗോപിനാഥ്, ഡിസൈൻസ് മാക്ഗുഫിൻ എന്നിവരുമാണ്.

Read More: ഗുരുവായൂര്‍ അമ്പലനടയില്‍ മൂന്നാം ആഴ്‍ചയിലെ തിയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ട് പൃഥ്വിരാജ്, കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക