'ബെത്‌ലഹേം കുടുംബ യൂണിറ്റ്' അവതരിപ്പിക്കുന്ന 'സോൾ മേറ്റ്സ്, ഒരു സാത്തുക്കുടി പ്രണയം' എന്ന ഹ്രസ്വചിത്രം റിലീസായി. സിനിമയ്ക്കുള്ളിലെ സിനിമ എന്ന ആശയത്തിൽ ഒരുക്കിയ ഇതിൽ, ജസ്റ്റിൻ (നിവിൻ പോളി) നിർമ്മാതാവും ജോയൽ (സംഗീത് പ്രതാപ്) സംവിധായകനുമാണ്.
'ബെത്‌ലഹേം കുടുംബ യൂണിറ്റി'ന്റെ 'സോൾ മേറ്റ്സ്, ഒരു സാത്തുക്കുടി പ്രണയം' എന്ന ഷോർട് ഫിലിം റിലീസായി. ഏറെ രസകരമായ രീതിയിലാണ് ഇത് അണിയിച്ചൊരുക്കിയിരിക്കുന്നത്. നിവിൻ പോളി, മമിത ബൈജുവും, സംഗീതും ഗസ്റ്റ് റോളിൽ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഷോർട് ഫിലിം റിലീസ് ചെയ്യുന്നുവെന്ന പ്രഖ്യാപനം വന്നത് മുതൽ കാത്തിരിക്കുകയിരുന്നുവെന്നും ഒരു സിനിയുടെ ഇടയിൽക്കൂടെ ഷോർട് ഫിലിം എടുക്കണമെങ്കിൽ അവരുടെ ആ കോൺഫിഡൻസ് സമ്മതിക്കണമെന്നും പ്രേക്ഷകർ ഒന്നടങ്കം പറയുന്നു.
'തേച്ചിട്ടുപോയ കാമുകിമാരെ..ഇത് നിങ്ങൾക്കുള്ള സമർപ്പണം', എന്ന തുടക്കത്തിൽ തന്നെ ചേർത്തിട്ടുണ്ട്. ബെത്‌ലഹേം കുടുംബ യൂണിറ്റിൽ നിവിന്‍ പോളി അവതരിപ്പിച്ച ജസ്റ്റിന്‍ എന്ന കഥാപാത്രത്തിന്‍റെ അനുജന്‍ ജോയലിന്‍റെ(സംഗീത് പ്രതാപ്) ഷോര്‍ട് ഫിലിമാണ് 'സോൾ മേറ്റ്സ്, ഒരു സാത്തുക്കുടി പ്രണയം'. നിര്‍മാതാക്കളായ ഭാവനാ സ്റ്റുഡിയോസിന്‍റെ യുട്യൂബ് ചാനല്‍ വഴിയാണ് ഷോർട് ഫിലിം റിലീസ് ചെയ്തിരിക്കുന്നത്. ബെത്‌ലഹേം കുടുംബ യൂണിറ്റിലെ കഥാപാത്രങ്ങളെ തന്നെയാണ് ക്രൂ മെമ്പേഴ്സ് ആയി പരിചയപ്പെടുത്തിയിരിക്കുന്നത്.
രചനയും ആശയവും: ജോയൽ ഡേവിസ്(സംഗീത് പ്രതാപ്), നിർമ്മാണം: ജസ്റ്റിൻ ഡേവിസ്(നിവിന്‍ പോളി). നന്ദൻ വെങ്കിടങ്ങ്, സായൂജ്യ, അഭിജിത്ത്, ജസ്റ്റിൻ, ആകാശ് ജോസഫ്, ഗ്ലിക്സൺ, ഷെൽവിൻ, റിയ, ജോയൽ എന്നിവരാണ് അഭിനേതാക്കള്‍(കഥാപാത്ര പേരുകള്‍). ബെത്‌ലഹേം കുടുംബ യൂണിറ്റിലെ മോറേലി സിസ്റ്റേഴ്സിന്‍റെ മോറേലി പിക്ചേഴ്സ് ആണ് ഷോര്‍ട് ഫിലിം അവതരിപ്പിക്കുന്നതെന്നും റിലീസ് അപ്ഡേറ്റില്‍ കുറിച്ചിരുന്നു.



