ഇന്ത്യയുടെ പറക്കുംസിംഗ് മില്‍ഖാ സിംഗിന്റെ ജീവചരിത്രം പ്രമേയമായ സിനിമയായിരുന്നു ഭാഗ് മില്‍ഖ  ഭാഗ്. ചിത്രം റിലീസ് ചെയ്‍തിട്ട് ആറ് വര്‍ഷം പിന്നിടുകയാണ്. ചിത്രത്തെ സ്‍നേഹിച്ചവര്‍ക്ക് നന്ദി അറിയിക്കുകയാണ് ഫര്‍ഹാൻ അക്തര്‍.

ഭാഗ് മില്‍ഖ ഭാഗ് വന്നിട്ട് ആറ് വര്‍ഷം പിന്നിടുന്നു. ചിത്രം എന്റെ ജീവിതത്തെ മാറ്റിമറിച്ചു. ഞങ്ങളുടെ സിനിമയോട് കാണിച്ച സ്‍നേഹത്തിന് എല്ലാവരോടും നന്ദി- ചിത്രത്തിലെ നായകനായ ഫര്‍ഹാൻ അക്തര്‍ പറയുന്നു. ഇന്ത്യൻ ഒളിമ്പ്യനായ മില്‍ഖാ സിംഗിന്റെ കഥ പറഞ്ഞ സിനിമ തീയേറ്ററില്‍ വലിയ വിജയമായിരുന്നു. രാകേഷ് ഓംപ്രകാശ് മെഹ്‍റയാണ് ചിത്രം സംവിധാനം ചെയ്‍തത്.