2023 ജൂലൈയില്‍ തിയറ്ററുകളിലെത്തിയ ചിത്രം

തിയറ്റര്‍ റിലീസ് കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം ഒരു മലയാള ചിത്രം ഒടിടിയിലേക്ക്. റഷീദ് പറമ്പില്‍ സംവിധാനം ചെയ്ത ഭഗവാന്‍ ദാസന്‍റെ രാമരാജ്യം എന്ന ചിത്രമാണ് സ്ട്രീമിംഗിന് ഒരുങ്ങുന്നത്. 2023 ജൂലൈയില്‍ തിയറ്ററുകളിലെത്തിയ ചിത്രമാണിത്. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ നാളെ (സെപ്റ്റംബര്‍ 5) ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ടി ജി രവി, അക്ഷയ് രാധാകൃഷ്ണൻ, നന്ദന രാജൻ, ഇർഷാദ് അലി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ഹ്രസ്വചിത്രങ്ങളിലൂടെ നേരത്തെ ശ്രദ്ധ നേടിയിട്ടുള്ള റഷീദ് പറമ്പിലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്നു ഭഗവാന്‍ ദാസന്‍റെ രാമരാജ്യം. 
 റോബിൻ റീൽസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ റെയ്സൺ കല്ലടയിൽ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഫെബിൻ സിദ്ധാർഥ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ശിഹാബ് ഓങ്ങല്ലൂര്‍ ആണ്. പ്രശാന്ത് മുരളി, മണികണ്ഠൻ പട്ടാമ്പി, വസിഷ്ഠ് വസു (മിന്നൽ മുരളി ഫെയിം), റോഷ്‌ന ആൻ റോയ്, നിയാസ് ബക്കർ, വിനോദ് തോമസ്, വരുൺ ധാര തുടങ്ങിയ നിരവധി താരങ്ങൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു, പൊളിറ്റിക്കൽ സറ്റയർ വിഭാഗത്തിൽ പെടുന്ന ചിത്രം ജാതി മത വേർതിരിവുകളുടെ രാഷ്ട്രീയത്തിനെതിരെ വിരൽ ചൂണ്ടുന്നുണ്ട്. നർമ്മത്തിന് പ്രാധാന്യം നൽകി ചിത്രീകരിച്ച സിനിമയ്ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിഷ്ണു ശിവശങ്കർ ആണ്.

എഡിറ്റിംഗ് കെ ആർ മിഥുൻ, ലിറിക്‌സ് ജിജോയ്‌ ജോർജ്, ഗണേഷ് മലയത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജീവ് പിള്ളത്ത്, പ്രൊഡക്ഷൻ കാൻട്രോളർ രജീഷ് പത്തംകുളം, ആർട്ട് ഡയക്ടർ സജി കോടനാട്, കൊസ്റ്റ്യൂം ഫെബിന ജബ്ബാർ, മേക്കപ്പ് നരസിംഹ സ്വാമി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ധിനിൽ ബാബു, അസോസിയേറ്റ് ഡയറക്ടർ വിശാൽ വിശ്വനാഥ്, സൗണ്ട് ഡിസൈൻ ധനുഷ് നായനാർ, ഫൈനൽ മിക്സ് ആശിഷ് ഇല്ലിക്കൽ, മ്യൂസിക് മിക്സ് കിഷൻ ശ്രീബാല, കളറിസ്റ്റ് ലിജു പ്രഭാകർ, വിഎഫ്എക്സ് ഫ്രെയിം ഫാക്ടറി, ട്രെയ്‍ലര്‍ എഡിറ്റിംഗ് ലിന്റോ കുര്യൻ, പോസ്റ്റർ ഡിസൈൻ കഥ ഡിസൈൻ, മാർക്കറ്റിംഗ് ബിനു ബ്രിങ്ഫോർത്ത്, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്‌സ്ക്യൂറ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ALSO READ : 'ഡിക്യു' സോംഗുമായി 'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്'

Bhagavan Dasante Ramarajyam - Official Trailer| Akshay Radhakrishnan,Nandana Rajan| Rasheed Parambil