തിരുവനന്തപുരം: ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മകന്‍ സച്ചിന്‍ വിവാഹിതനായി. അഞ്ജനയാണ് വധു. തിരുവനന്തപുരം വഴുതക്കാട് സുബ്രഹ്മണ്യം ഹാളിലായിരുന്നു വിവാഹ ചടങ്ങുകള്‍. 

ചലച്ചിത്ര സാസ്കാരിക രംഗത്ത് നിന്നുള്ള നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. നടിമാരായ കെപിഎസി ലളിത, നദിയ മൊയ്തു, ഷാജി കൈലാസ്, ഭാര്യ ആനി, മനോജ് കെ ജയന്‍, ഭാര്യ ആശ, സുരേഷ് കുമാര്‍, മേനക, നടി പാര്‍വ്വതി, വിധുബാല തുടങ്ങിയ നിരവധി താരങ്ങളും വധൂവരന്‍മാര്‍ക്ക് ആശംസ നേരാനെത്തി.

Read More: സുരേഷ് ഗോപിക്ക് ഇനി 'ആക്ഷന്‍' പറയുന്നത് നിധിന്‍ രണ്‍ജി പണിക്കര്‍; 'കാവല്‍' തുടങ്ങി