മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഭാമ വിവാഹിതയാകുകയാണ്. വ്യവസായിയായ അരുണാണ് ഭാമയുടെ വരൻ.  പ്രണയവിവാഹമല്ല. വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമാണെന്ന് ഭാമ പറയുന്നു. വനിതയ്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാമ വിവാഹത്തെ കുറിച്ച് മനസ് തുറന്നത്. ജനുവരിയിലാണ് വിവാഹം.

ചെന്നിത്തലയിലാണ് അരുണിന്റെ നാട്. വര്‍ഷങ്ങളായി വിദേശത്താണ്. അച്ഛന്റെ ബിസിനസ്  ദുബായ്യിലാണ്.പ്ലസ് ടു കഴിഞ്ഞാണ് അരുൺ കാനഡയിലേക്ക് പോയത്. ഇപ്പോൾ കൊച്ചിയിൽ സെറ്റിൽഡ് ആകാനുള്ള ശ്രമത്തിലാണ്- ഭാമ പറയുന്നു. ജനുവരിയിൽ വിവാഹം ഉണ്ടാകും.

കോട്ടയത്ത് വെച്ച് വിവാഹവും കൊച്ചിയിൽ വെച്ച് റിസപ്ഷനും നടത്താനാണ് തീരുമാനം.വലിയ ആർഭാടമൊന്നും ഇല്ലാതെ വിവാഹം കഴിക്കാനാണ് ആഗ്രഹം.കല്യാണത്തിന് മുൻപുള്ള ദിവസങ്ങൾ ആഘോഷിക്കുകയാണെന്നും ഭാമ പറയുന്നു.

എനിക്ക് രണ്ട് ചേച്ചിമാരാണ്. ഇരുവരുടേയും വിവാഹം കഴിഞ്ഞു. അതിൽ ഒരു ചേട്ടന്റെ കൂടെയാണ് അരുൺ പഠിച്ചത്. മാത്രമല്ല ഇരു ഫാമിലിയും തമ്മിൽ നല്ല അടുപ്പത്തിലുമാണ്.ഒരു ദിവസം ഏട്ടന്റെ കൂടെ അരുൺ വീട്ടിൽ വന്നു. അരുണിന്റെ പെരുമാറ്റം വീട്ടുകാർക്കും എനിക്കും ഇഷ്‍ടമായി. പിന്നെ കഴിഞ്ഞ ജൂണിൽ അരുൺ വീണ്ടും വീട്ടിൽ വന്നു.അങ്ങനെ വിവാഹത്തെക്കുറിച്ച് സംസാരിച്ചു- ഭാമ പറയുന്നു.

കാനഡയിൽ സെറ്റിൽഡ് ആണെന്ന് പറഞ്ഞപ്പോൾ എനിക്ക് ചെറിയൊരു പേടിയുണ്ടായിരുന്നു.വിദേശത്തു നിന്ന് വിവാഹം കഴിക്കാൻ താൽപര്യമില്ലായിരുന്നു. നാട്ടിലുള്ള ഒരാളെ മതിയെന്നാണ് തീരുമാനിച്ചത്. പിന്നെ അരുണിനും നാട്ടിൽ സെറ്റിൽഡ് ആകാനാണ് ഇഷ്‍ടമെന്നറിഞ്ഞപ്പോൾ വിവാഹത്തിന് സമ്മതിച്ചു- ഭാമ പറയുന്നു.