തമിഴകത്ത് നിന്നാണെങ്കിലും മലയാളികള്‍ക്കും പ്രിയപ്പെട്ട നടനാണ് ഭരത്. തമിഴില്‍ തിളങ്ങിനില്‍ക്കുമ്പോള്‍ തന്നെ മലയാള സിനിമയിലും കയ്യടി നേടിയിട്ടുണ്ട് ഭരത്. ഭരത് വീണ്ടും മലയാള സിനിമയില്‍ സജീവമാകുകയാണ്. സിക്സ് അവേഴ്‍സ് എന്ന ചിത്രത്തിലും ക്ഷണം എന്ന ചിത്രത്തിലുമാണ് ഭരത് മലയാളത്തില്‍ അഭിനയിക്കുന്നത്.

ഒരു നേവല്‍ ഓഫീസറുടെ പ്രതികാരമാണ് സിക്സ് അവേഴ്‍സ് എന്ന സിനിമ. ഹൊറര്‍ ചിത്രമാണ് ക്ഷണം. ഹൈറേഞ്ചില്‍ ആണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. രണ്ട് സിനിമകളിലും നായകനായിട്ടുതന്നെയാണ് ഭരത് അഭിനയിക്കുന്നത്. മലയാളത്തില്‍ ആദ്യമായി നായകനാകുന്നതിന്റെ സന്തോഷത്തിലാണ് താനെന്ന് ഭരത് പറയുന്നു.