ചില ചിത്രങ്ങള്‍ എപ്പോഴും സ്‍പെഷ്യലാണെന്നാണ് ഭാവന പറയുന്നത്.

മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഭാവന. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയം പിടിച്ചുപറ്റിയ നടി. ഭാവനയുടെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഭാവന പുതുതായി ഷെയര്‍ ചെയ്‍ത ഫോട്ടോകളാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ലേബല്‍എംഡിസൈനേഴ്‍സിന് വേണ്ടി പ്രണവ് രാജ് എടുത്ത ഫോട്ടോയാണ് ഭാവന ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ചില ചിത്രങ്ങള്‍ എപ്പോഴും സ്‍പെഷ്യലാണ് എന്ന അടിക്കുറിപ്പോടെയാണ് ഭാവന ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. നവീനുമായി വിവാഹിതയായതിനു ശേഷം ഭാവന ബംഗളൂരുവിലാണ് താമസം. സിനിമ വിശേഷങ്ങള്‍ക്കു പുറമേ കുടുംബ ചിത്രങ്ങളും ഭാവന സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്‍ക്കാറുണ്ട്. വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാവന പങ്കുവെച്ച ഫോട്ടോ ആരാധകര്‍ ആഘോഷമാക്കിയിരുന്നു. 2018 ജനുവരി 22നായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം.