മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ വിസ്‍മയിപ്പിച്ച് പ്രിയം നേടിയ നായികനടി. സിനിമയില്‍ അത്ര സജീവമല്ലെങ്കിലും ഭാവനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഭാവന പങ്കുവച്ച സെല്‍ഫിയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഒട്ടേറെപ്പേര്‍ ആണ് ഭാവനയുടെ ഫോട്ടോയ്‍ക്ക് കമന്റും ലൈക്കുമായി രംഗത്ത് എത്തിയിരിക്കുന്നത്.

വിവിധ പോസിലുള്ള സെല്‍ഫികളാണ് ഭാവന പങ്കുവച്ചിരിക്കുന്നത്. അടുത്തിടെ വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാവന പങ്കുവച്ച ഫോട്ടോയും ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. 2018 ജനുവരി 22ന് തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വെച്ചായിരുന്നു നവീനും ഭാവനയും വിവാഹിതരായത്. അന്നും ഭാവനയ്‍ക്ക് ആശംസകളുമായി ആരാധകര്‍ രംഗത്ത് എത്തി. ഭാവനയുടെ പുതിയ സെല്‍ഫി ഫോട്ടോകള്‍ക്കും ആശംസകള്‍ നേരുകയാണ് ആരാധകര്‍.