പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഈ മാസം ആരംഭിക്കും. 

ഭാവന സ്‌റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഫഹദ് ഫാസിലും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നസ്ലിനും മമിത ബൈജുവും ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഈ മാസം ആരംഭിക്കും. 

ഗിരീഷ് എ ഡി ആണ് ചിത്രത്തിന്റെ സംവിധാനം. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക് ശേഷം ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായിരിക്കും ഇത്. "ഇതുവരെ നിങ്ങൾ തന്ന സഹകരണം ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി", എന്നാണ് പുതിയ ചിത്രം പ്രഖ്യാപിച്ച് കൊണ്ട് ദിലീഷ് പോത്തൻ കുറിച്ചത്. ഭാവന സ്റ്റുഡിയോസിന്റെ അഞ്ചാമത് ചിത്രം കൂടിയാണ് ഇത്. 

2019-ലാണ് ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്ക്കരനും ചേർന്ന് ഭാവന സ്റ്റുഡിയോസ് ആരംഭിച്ചത്. ഭാവന സ്റ്റുഡിയോസിന്‍റെ നിർമ്മാണത്തിൽ പുറത്തിറങ്ങുന്ന അഞ്ചാമത്തെ സിനിമയായാണ് ഈ സിനിമയൊരുങ്ങുന്നത്. യുവ തലമുറയും കുടുംബപ്രേക്ഷകരും ആവേശപൂർവ്വം ഏറ്റെടുത്ത രണ്ട് സിനിമകളായിരുന്നു തണ്ണീർമത്തൻ ദിനങ്ങളും സൂപ്പർ ശരണ്യയും. ഇവയൊരുക്കിയ സംവിധായകനുമായി ഭാവന സ്റ്റുഡിയോസ് കൈകോർക്കുമ്പോൾ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയിലാണ്. 

'ശോഭയ്ക്ക് രണ്ടാം സ്ഥാനം കൊടുക്കണമായിരുന്നോ' എന്ന് ചോദ്യം; 'ഞാനാണോ കൊടുക്കുന്നേന്ന്' മാരാർ

'നെയ്മർ' എന്ന ചിത്രമാണ് നസ്ലിന്‍റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ നവാഗതനായ സുധി മാഡിസൺ സംവിധാനം ചെയ്യുന്ന സിനിമയിൽ വിജയരാഘവൻ, ഷമ്മി തിലകൻ, ജോണി ആന്റണി, ഗൗരി കൃഷ്ണ, കീർത്തന ശ്രീകുമാർ, അമല റോസ്, തുഷാര പിള്ള, രശ്മി ബോബൻ, ബേബി ദേവനന്ദ തുടങ്ങിയ താരങ്ങളും അണിനിരന്നിരുന്നു. ഇവർക്കൊപ്പം ശക്തമായൊരു ക്യാരക്ടറുമായി തമിഴ് നടൻ യോഗ് ജാപ്പിയും ചിത്രത്തില്‍ എത്തി. പൊന്നിയിൻ സെൽവൻ-1, ബില്ല, സൂതും കവ്വും തുടങ്ങിയ സിനിമകളിൽ ശക്തമായ വേഷങ്ങളിൽ തിളങ്ങിയ യോഗ് ജാപ്പി 'അബ്രഹാമിന്റെ സന്തതി'കൾക്ക് ശേഷം മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് 'നെയ്മർ'. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം..

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News