മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ നടി. സിനിമയില്‍ സജീവമല്ലാത്തപ്പോള്‍ പോലും ഭാവനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. സിനിമയ്‍ക്കു പുറത്തുള്ള വിശേഷങ്ങളും ഭാവന ആരാധകരോട് പങ്കുവയ്‍ക്കാറുണ്ട്. പ്രിയപ്പെട്ടവന് വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് ഭാവന.

ഭാവനയുടെ രണ്ടാം വിവാഹ വാര്‍ഷികമാണ് ഇന്ന്. 2018 ജനുവരി 22ന് തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വെച്ചായിരുന്നു നവീനും ഭാവനയും വിവാഹിതരായത്. അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് ഭാവന കൈകോര്‍ത്ത് പിടിച്ചുകൊണ്ടുള്ള ഒരു ഫോട്ടോയാണ് ഷെയര്‍ ചെയ്‍തിരിക്കുന്നത്. എന്റെ ഹൃദയം എന്നും ഇങ്ങനെ ചേര്‍ത്തുപിടിക്കൂ, എന്റെ പ്രിയപ്പെട്ടവന് വിവാഹ വാര്‍ഷികാശംസകള്‍ എന്നാണ് ഭാവന എഴുതിയിരിക്കുന്നത്. ഭാവനയ്‍ക്കും നവീനും ആശംസകളുമായി നിരവധി പേര്‍ രംഗത്ത് എത്തുകയും ചെയ്‍തു.