പുത്തൻ റീല്‍ വീഡിയോയുമായി നടി ഭൂമി പെഡ്‍നെകര്‍. 

പ്രേക്ഷകരുടെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് ഭൂമി പെഡ്‍നെകര്‍ (Bhumi Pednekar). വൈവിധ്യമുള്ള ഒട്ടേറെ കഥാപാത്രങ്ങളാണ് ബോളിവുഡില്‍ ഭൂമി പെഡ്‍നെകര്‍ അവതരിപ്പിച്ചിട്ടുള്ളത്. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും ഭൂമി പെഡ്‍നെകര്‍ക്ക് സാധിച്ചു. ഒരു റീല്‍ വീഡിയോയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ ഭൂമി പെഡ്‍നെകര്‍.

താരങ്ങള്‍ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേരുകളും ഫോട്ടോകളും ഉള്‍പ്പെടുത്തിയ റീല്‍ ആണ് ഇപ്പോള്‍ ഇൻസ്റ്റാഗ്രാമില്‍ ട്രെൻഡ്. അത്തരം റീല്‍ വീഡിയോയാണ് ഒരു പേരില്‍ എന്താണ് എന്ന ക്യാപ്ഷനുമായി ഭൂമി പെഡ്‍നെകറും പങ്കുവെച്ചിട്ടുള്ളത്. ഭൂമി പെഡ്‍നേക്കര്‍ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലേക്കൊരു തിരിച്ചുപോക്കുമാണ് വീഡിയോ. രാജ്‍കുമാര്‍ റാവു ചിത്രം 'ബധായി ദോ'യാണ് ഭൂമി പെഡ്‍നെകര്‍ അഭിനയിച്ചതില്‍ ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്.

View post on Instagram

വിനീത് ജെയ്‍നാണ് ചിത്രം നിര്‍മിക്കുന്നത്. ജംഗ്ലീ പിക്ചേഴ്‍സിന്റെ ബാനറിലാണ് 'ബധായി ദോ'യുടെ നിര്‍മാണം. അമിത് ത്രിവേദിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. തിയറ്ററുകളില്‍ തന്നെയാണ് ചിത്രം റിലീസ് ചെയ്യുക.

ഹര്‍ഷവര്‍ധൻ കുല്‍ക്കര്‍ണിയുടെ സംവിധാനത്തിലുള്ള ചിത്രം ഫെബ്രുവരി 11നാണ് റിലീസ് ചെയ്യുക. ഒരു പൊലീസ് കഥാപാത്രമായിട്ടാണ് രാജ്‍കുമാര്‍ റാവു അഭിനയിക്കുന്നത്. കായിക അധ്യാപികയായി ചിത്രത്തില്‍ ഭൂമി പെഡ്‍നെകറും അഭിനയിക്കുന്നു. ശശി ഭൂഷണ്‍, സീമാ പഹ്വ, ഷീബ ചദ്ധ, നിതീഷ് പാണ്ഡെ തുടങ്ങിയവരും ചിത്രത്തിലുണ്ട്.