ഒരു സസ്‍പെൻസ് ത്രില്ലര്‍ ചിത്രമായിരിക്കും 'ദ ലേഡി കില്ലര്‍'.

ബോളിവുഡില്‍ വേറിട്ട ഒട്ടേറെ ചിത്രങ്ങളാല്‍ പ്രേക്ഷകപ്രീതി സ്വന്തമാക്കിയ നടിയാണ് ഭൂമി പെഡ്‍നെകര്‍ (Bhumi Pednekar). ഭൂമി പെ‍ഡ്‍നെകര്‍ നായികയാകുന്ന ചിത്രമാണ് 'ദ ലേഡി കില്ലര്‍' (The Lady Killer). ഭൂമി പെഡ്‍നെകര്‍ അഭിനയിക്കുന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ളതാണ് 'ദ ലേഡി കില്ലര്‍'. അര്‍ജുൻ കപൂര്‍ ആണ് ചിത്രത്തില്‍ നായകനാകുന്നത്

അദയ് ഭാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുക. ഒരു സസ്‍പെൻസ് ത്രില്ലര്‍ ചിത്രമായിരിക്കും ദ ലേഡി കില്ലര്‍. വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രം ലഭിച്ചതില്‍ താൻ ആവേശഭരിതയാണെന്ന് ഭൂമി പെഡ്‍നെകര്‍ പറയുന്നു. 'ദ ലേഡി കില്ലര്‍' ചിത്രം തുടങ്ങാൻ കാത്തിരിക്കുകയാണെന്നും ഭൂമി പെഡ്‍നെകര്‍ പറയുന്നു.

ഭൂഷണ്‍ കുമാറും ശൈലേഷ് ആറും ചേര്‍ന്നാണ് 'ദ കില്ലര്‍ ലേഡി' നിര്‍മിക്കുന്നത്. ടി - സീരിസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുക. ഭൂമി പെഡ്‍നെകറും അര്‍ജുൻ കപൂറും ഒന്നിക്കുമ്പോള്‍ മികച്ച ചിത്രമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭൂഷണ്‍ കുമാര്‍ പറയുന്നു. 'ദ ലേഡി കില്ലര്‍' ചിത്രത്തിന് എന്തുകൊണ്ടും അവിഭാജ്യ ഘടകമായിരിക്കും ഭൂമി പെഡ്‍നെകറെന്ന് ശൈലേഷ് ആറും പറഞ്ഞു.

'ദം ലഗാ കെ ഹൈഷാ'യിലൂടെയാണ് ഭൂമി പെഡ്‍നെകര്‍ വെള്ളിത്തിരിയിലെത്തുന്നത്. 'സാൻഡ് കി ആങ്കെ'ന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച അഭിപ്രായം ലഭിച്ചു. 'ഭീദ്' എന്ന ഒരു ചിത്രം ഭൂമി പെഡ്‍നെകറുടേതായി ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. 'ദ ലേഡി കില്ലര്‍' ചിത്രം എന്നായിരിക്കും ഷൂട്ടിംഗ് തുടങ്ങുകയെന്ന് അറിയിച്ചിട്ടില്ല.