Asianet News MalayalamAsianet News Malayalam

'മാസ്‌ക് ഇട്ടതോടെ ഹിന്ദുവാണോ ക്രിസ്ത്യനാണോ മുസ്ലിം ആണോന്ന് തിരിച്ചറിയാൻ പറ്റുന്നില്ല': ബിബിന്‍ ജോര്‍ജ്

മാസ്‌ക് ഇട്ടതോടെ ഹിന്ദുവാണോ ക്രിസ്ത്യന്‍ ആണോ മുസ്ലിം ആണോന്ന് തിരിച്ചറിയാന്‍ പറ്റുന്നില്ലെന്നും മാസ്‌ക് മാറ്റുന്ന ദിവസമാണ് പേടിയെന്നും ബിബിന്‍ ഫേസ്ബുക്കിൽ കുറിക്കുന്നു.

bibin george facebook post for coronavirus
Author
Kochi, First Published Mar 19, 2020, 7:28 PM IST

കൊവിഡ് 19 ഭീതിയിലാണ് ലോക രാജ്യങ്ങൾ. വൈറസിന്റെ വ്യാപനം തടയാൻ മാസ്ക് ധരിക്കണമെന്നും കൈകൾ വൃത്തിയായി സൂക്ഷിക്കണമെന്നുമാണ് ഏവരോടും ആവശ്യപ്പെട്ടിരിക്കുന്നത്. ഈ അവസരത്തിൽ നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

മാസ്‌ക് ഇട്ടതോടെ ഹിന്ദുവാണോ ക്രിസ്ത്യന്‍ ആണോ മുസ്ലിം ആണോന്ന് തിരിച്ചറിയാന്‍ പറ്റുന്നില്ലെന്നും മാസ്‌ക് മാറ്റുന്ന ദിവസമാണ് പേടിയെന്നും ബിബിന്‍ ഫേസ്ബുക്കിൽ കുറിക്കുന്നു. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. 

ബിബിന്റെ ഫേസ്ബുക്ക് പോസ്റ്റ്

◉✿ *ദൈവത്തിന്റെ പൊളി...*✿◉
----------------------------------------

ഭൂമിയിൽ ദൈവം മനുഷ്യനെ സൃഷ്ടിച്ചു. മനുഷ്യനും സ്വന്തം ആവശ്യത്തിനായി കുറച്ച് ദൈവങ്ങളേം സൃഷ്ടിച്ചു.

ദൈവത്തിന്റെ പേരിൽ പിന്നങ്ങ് അടി തുടങ്ങി. കുത്തായി...വഴക്കായി.. കത്തിക്കൽ ആയി.

ഇതെല്ലാം കണ്ട് മടുത്ത ദൈവം ഒരു ദിവസം ഒരു തീരുമാനം എടുത്തു.

ആദ്യം മനുഷ്യരെല്ലാം ഒന്നിക്കുമോന്ന് നോക്കാൻ പ്രളയം 2 എണ്ണം സെറ്റ് ചെയ്തു.

No രക്ഷ.....

പ്രളയം കഴിഞ്ഞപ്പോൾ പിന്നേം തുടങ്ങി...

ഇടി.

അപ്പോൾ ദൈവം അവസാനത്തെ ടെക്‌നിക്ക് പുറത്തെടുത്തു.
ദൈവം അനിശ്ചിതകാല സമരം ചെയ്യാൻ തീരുമാനിച്ചു.

ചെറിയൊരു പേടിപ്പിക്കൽ. അതുകൊണ്ടിപ്പോൾ ഇവിടെ, പള്ളി അടച്ചു.., അമ്പലം അടച്ചു. ആൾ ദൈവങ്ങൾ ഓടി ഒളിച്ചു. തൊട്ടു മുത്താൻ ആളില്ലാതായി.

മനുഷ്യനെ തിരിച്ചറിയാതിരിക്കാൻ മുഖത്തു മാസ്‌ക് ഇടുവിപ്പിച്ചു.

ഇപ്പോൾ മാസ്‌ക് ഇട്ടതോടെ ഹിന്ദുവാണോ ക്രിസ്ത്യൻ ആണോ മുസ്ലിം ആണോന്ന് തിരിച്ചറിയാൻ പറ്റുന്നില്ല.

അത് കലക്കി...
പൊളി സാനം....

പേടിയിതാണ്....,
മാസ്‌ക് മാറ്റുന്ന ദിവസം..???

ദൈവം പറയുന്നത്, "ഇത് ലാസ്റ്റ് വാണിങ്ങാന്നാ"

നന്നായാൽ.....

നന്നാവുവോ...?

നന്നാവുമായിരിക്കും....

ശ്രമിക്കാം.

__ബിബിൻ ജോർജ്ജ്

>

Follow Us:
Download App:
  • android
  • ios