Asianet News MalayalamAsianet News Malayalam

ബിഗ് ബോസ് 13 വിജയി സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു

ആശുപത്രിയില്‍ എത്തിക്കും മുന്‍പേ മരണം സംഭവിച്ചുവെന്നാണ് വിവരം

bigg boss 13 winner sidharth shukla passes away
Author
Thiruvananthapuram, First Published Sep 2, 2021, 12:23 PM IST

ബിഗ് ബോസ് ഹിന്ദി സീസണ്‍ 13 ടൈറ്റില്‍ വിജയി സിദ്ധാര്‍ഥ് ശുക്ല (40) അന്തരിച്ചു. നടനും മോഡലും ടെലിവിഷന്‍ അവതാരകനുമായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്.

ഇന്നലെ രാത്രി മരുന്നുകള്‍ കഴിച്ച് ഉറങ്ങാന്‍ കിടന്ന സിദ്ധാര്‍ഥ് ഉണര്‍ന്നില്ലെന്നാണ് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആശുപത്രിയില്‍ എത്തിക്കും മുന്‍പേ മരണം സംഭവിച്ചുവെന്നാണ് വിവരം. ഹൃദയാഘാതമാണ് മരണകാരണമെന്ന് പിന്നീടാണ് സ്ഥിരീകരിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

bigg boss 13 winner sidharth shukla passes away 

 

മോഡല്‍ എന്ന നിലയില്‍ കരിയര്‍ ആരംഭിച്ച സിദ്ധാര്‍ഥ് ശുക്ല 'ബാബുള്‍ കാ ആംഗന്‍ ഛൂടേ നാ' എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീടും സീരിയലുകളില്‍ തുടര്‍ന്ന സിദ്ധാര്‍ഥിന് വലിയ ബ്രേക്ക് നല്‍കിയത് 'ബാലികാ വധു' എന്ന സീരിയലാണ്. ബിഗ് ബോസ് 13 കൂടാതെ ഝലക് ഡിഖ്‍ലാ ജാ 6, ഫിയര്‍ ഫാക്റ്റര്‍: ഖാത്രോണ്‍ കെ ഖിലാഡി 7 എന്നീ ടെലിവിഷന്‍ റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. കരണ്‍ ജോഹറിന്‍റെ നിര്‍മ്മാണത്തില്‍ 2014ല്‍ പുറത്തെത്തിയ 'ഹംപി ശര്‍മ്മ കി ദുല്‍ഹനിയ' എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് ബോളിവുഡിലേക്ക് എത്തിയത്. പിന്നീട് ഒരു ചിത്രത്തില്‍ കൂടിയേ അഭിനയിച്ചിട്ടുള്ളൂ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios