സിനിമാ നടനും ബിഗ് ബോസ് താരവുമായ ഡോ. രജിത് കുമാറിനെ തെരുവുനായ കടിച്ചു- വീഡിയോ
രജിത് കുമാര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്‍തു.

ബോഗ് ബോസ് റിയാലിറ്റി ഷോ താരമായ ഡോ. രജിത് കുമാറിന് തെരുവുനായ കടിച്ചു. രജിത് കുമാര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഡോ. രജിത് കുമാര്‍ ഒരു സിനിമാ ചിത്രീകരണത്തിന് പത്തനംതിട്ടയില്‍ എത്തിയതായിരുന്നു. മറ്റ് രണ്ട് പേര്‍ക്കും തെരുവ് നായയുടെ കടിയേറ്റിട്ടുണ്ട്.
അനു പുരുഷോത്തിന്റെ സൂപ്പര്‍ ജിമ്മി സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ ഇപ്പോള്‍ അഭിനയിച്ചുവരികയാണ് എന്ന് ഡോ. രജിത് കുമാര്‍ പറഞ്ഞു. ഞാൻ പത്തടനംതിട്ട ടൗണില്‍ 14 ദിവസമായി ഉണ്ട്. രാവിലെ ഏഴ് മണിക്ക് നടക്കാനിറങ്ങാറുണ്ട്. തന്നെ രമ്യാ ധന്യാ തിയറ്ററിനടുത്തുവെച്ചാണ് നായ കടിച്ചത് എന്നും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയതെന്നും രജിത് കുമാര്‍ പറഞ്ഞു. തെരുവുനായകള്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നതിന് നിയന്ത്രണം വരുത്താൻ അധികാരികള്‍ ശ്രമിക്കണമെന്ന് ഡോ. രജിത് കുമാര്‍ ആവശ്യപ്പെട്ടു. ഒന്നുങ്കില്‍ മറ്റെവിടെങ്കിലും മാറ്റണം. പേയിളകാതിരിക്കാനുള്ള ഇഞ്ചക്ഷൻ വയ്‍ക്കുകയോ ചെയ്യണമെന്നും താരം ആവശ്യപ്പെട്ടു.
ഡോ. രജിത് കുമാര്‍ വേഷമിട്ട ചിത്രങ്ങളില്‍ ചാട്ടൂളി ഇനി റിലീസ് ചെയ്യാനുണ്ട്. സഹസംവിധായകനായും ചാട്ടൂളിയില്‍ രജിത് പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ് ബാബു ആണ് സംവിധാനം. ഷൈൻ ടോം ചാക്കോയും ചാട്ടൂളി സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുമ്പോള്‍ കാർത്തിക് വിഷ്‍ണു, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, ശ്രുതി ജയൻ, ലത ദാസ്, വർഷ പ്രസാദ് എന്നിവരും ഉണ്ട്. ജയേഷ് മൈനാഗപ്പള്ളിയാണ് ചാട്ടൂളിയുടെ തിരക്കഥ.
ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ആന്റണി പോൾ, നിഖിൽ എസ് മറ്റത്തിൽ, ഫൈസൽ പൊന്നാനി എന്നിവരുടെ വരികൾക്ക് ബിജിബാൽ, രാഹുൽ രാജ് ജസ്റ്റിൻ ഫിലിപ്പോസ് എന്നിവർ സംഗീതം പകരുന്നു. വസ്ത്രാലങ്കാരം രാധാകൃഷ്ണൻ മങ്ങാട്. പ്രമോദ് കെ പിള്ള ഛായാഗ്രഹണം. പിആർഒ എ എസ് ദിനേശ്.
Read More: ജോജു നായകനായ പുലിമട, പുതിയ വീഡിയോ ഗാനം പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക