Asianet News MalayalamAsianet News Malayalam

'ബിഗ് ബോസ് കഴിഞ്ഞ് ചില ലക്ഷ്യങ്ങളുണ്ടായിരുന്നു', ആദ്യത്തേത് നടന്ന കാര്യം അറിയിച്ച് സൂര്യ ജെ മേനോൻ

ബിഗ് ബോസ് താരം സൂര്യ ജെ മേനോന്റെ കഥാസമാഹാരം പുറത്തിറക്കി.

bigg boss fame Surya J Menon story book release
Author
Kochi, First Published Sep 8, 2021, 9:30 AM IST

ബിഗ് ബോസിലൂടെ മലയാളത്തിന്റെ പ്രിയങ്കരിയായി മാറിയ കലാകാരിയാണ് സൂര്യ ജെ മേനോൻ. മലയാളത്തിന്റെ ആദ്യ വനിതാ ഡിജെമാരില്‍ ഒരാള്‍ എന്ന ഖ്യാതിയോടെയായിരുന്നു സൂര്യ ജെ മേനോൻ ബിഗ് ബോസിലേക്ക് എത്തിയത്. ആദ്യം ദുര്‍ബലയായ മത്സരാര്‍ഥിയാണ് എന്ന് വിലയിരുത്തപ്പെട്ടെങ്കിലും ബിഗ് ബോസിന്റെ ഏറ്റവും ഒടുവില്‍ മികച്ച മത്സരാര്‍ഥിയായി മാറുകയും ചെയ്‍തു സൂര്യ ജെ മേനോൻ. ഇപോഴിതാ തന്റെ ഒരു സ്വപ്‍നങ്ങളും പൂര്‍ത്തീകരിക്കുകയാണ് സൂര്യ ജെ മേനോൻ.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Soorya J Menon (@skmenon_)

സൂര്യയുടെ കഥയില്‍ ഒരു തമിഴ് സിനിമ എത്തുന്നുണ്ട്. ജെസ്‍പാല്‍ ഷണ്‍മുഖം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യ ജെ മേനോൻ ഒരു പ്രധാന കഥാപാത്രമായും എത്തുന്നു. ഇപോഴിതാ സൂര്യ ജെ മേനോൻ എഴുതിയ ഒരു കഥാസമാഹാരവും പുറത്തുവിട്ടിരിക്കുകയാണ്. ജയസൂര്യയാണ് പുസ്‍തകത്തിന്റെ ആദ്യ കോപ്പി സ്വീകരിച്ചത്. പാറൂട്ടി എന്നാണ് ഈ സമാഹാരത്തിന്റെ പേര്. ബിഗ് ബോസ് കഴിഞ്ഞു ഇറങ്ങിയ ശേഷം ചില ലക്ഷ്യങ്ങൾ ഉണ്ടായിരുന്നുവെന്നുവെന്ന് പറഞ്ഞാണ് സൂര്യ ജെ മേനോൻ തന്റെ പുതിയ വിശേഷം അറിയിച്ചിരിക്കുന്നത്.

ബിഗ് ബോസ് കഴിഞ്ഞു ഇറങ്ങിയ ശേഷം ചില ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. അതിൽ ആദ്യത്തേത് ദൈവാനുഗ്രഹം കൊണ്ട് ഇന്ന് സംഭവിക്കുകയാണ്. എന്റെ ആദ്യ കഥ സമാഹാരം ഇന്ന് ഇറങ്ങുകയാണ്. എന്റെ പുസ്‍തകകത്തിന്റെ ആദ്യ കോപ്പി പ്രമുഖ സിനിമ താരം ജയേട്ടൻ(ജയസൂര്യ )സ്വീകരിച്ചു. ഈ കോവിഡ് പശ്ചാത്തലത്തിലും യാതൊരു മടിയും കൂടാതെ ഈ ഒരു കാര്യവുമായി മനസ്സ് നിറഞ്ഞു സഹകരിച്ച ജയേട്ടന് നന്ദി അറിയിക്കുന്നു.പാറൂട്ടി എന്നാണ് ഈ സമാഹാരത്തിന്റെ പേര് എന്നും  സൂര്യ ജെ മേനോൻ പറയുന്നു.

സൂര്യ ജെ മേനോൻ മോഡലിംഗ് രംഗത്തും സജീവമാണ്.

Follow Us:
Download App:
  • android
  • ios