ബിഗ് ബോസ് ലോഗോയുടെ രഹസ്യങ്ങള്‍.

മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. കഴിഞ്ഞ ഏഴ് സീസണുകളിലായി നടന്ന ഷോ ഓരോ സീസണ്‍ കഴിയുന്തോറും കൂടുതൽ പ്രേക്ഷകരെ നേടി ജൈത്ര യാത്ര തുടരുകയാണ്. ഏഴാം സീസണിന്‍റെ ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ത്തന്നെ അവതാരകനായ മോഹന്‍ലാല്‍ ഷോയുടെ എട്ടാം സീസണും പ്രഖ്യാപിച്ചിരുന്നു. പുതിയ സീസണ്‍ എന്ന് മുതല്‍ ആരംഭിക്കുമെന്ന അറിയിപ്പ് ഇനിയും എത്തിയിട്ടില്ല. എന്നാല്‍ എട്ടാം സീസണ്‍ സംബന്ധിച്ച ഒരറിയിപ്പ് ഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ എത്തിയിരുന്നു. മോഹന്‍ലാല്‍ തന്നെയാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇത്തവണ നിരവധി കോമണേഴ്സ് ഷോയില്‍ ഉണ്ടാകും എന്നാണ് മോഹന്‍ലാല്‍ അറിയിച്ചിരിക്കുന്നത്. എട്ടാം സീസണിന്റെ ലോഗോ സംബന്ധിച്ചും ഇതിനകം തന്നെ പല ചർച്ചകളും ഉയർന്നുകഴിഞ്ഞു. ചുവപ്പും ഗോൾഡനും നിറങ്ങളിലാണ് ഇത്തവണത്തെ ലോഗോ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചുവപ്പ് ബാക്ക്ഗ്രൗണ്ടിൽ ഗോൾഡൻ കളറിൽ ബിഗ്ബോസ് 8 എന്നെഴുതിയാണ് ഇത്തവണത്തെ ലോഗോ ഡിസൈൻ ചെയ്‍തിരിക്കുന്നത്. 8 എന്നത് ഇത്തവണ വലിയ ഫോണ്ട് സൈസിൽ തന്നെ മധ്യഭാഗത്തായി ചേർത്തിട്ടുണ്ട്. ബിഗ് ബോസിന്റെ ഐക്കോണിക്ക് അടയാളമായ രണ്ടു കണ്ണുകളുടെ ചിത്രങ്ങൾ ഈ എട്ടിനുള്ളിലാണ് ചേർത്തിരിക്കുന്നത്. ഇതാദ്യമായി ലോഗോയിൽ മറ്റൊരു വാക്കും എഴുതിച്ചേർത്തിട്ടുണ്ട്. 'ജനാധിപത്യം' എന്നർത്ഥം വരുന്ന ഗ്രീക്ക് വാക്കാണ് ലോഗോയ്ക്കുള്ളിൽ ചേർത്തിരിക്കുന്നത് എന്നാണ് ആരാധകർ കണ്ടുപിടിച്ചിരിക്കുന്നത്. ബിഗ് ബോസ് സീസൺ 8 എന്നെഴുതിയതിനു പിന്നിലായി അഗ്നാളങ്ങളും കാണാം. തീപാറുന്ന പോരാട്ടമായിരിക്കും ഇത്തവണ നടക്കാൻ പോകുന്നത് എന്ന അർത്ഥത്തിലായിരിക്കാം ഇത് ചേർ‍ത്തിരിക്കുന്നത് എന്നും ബിഗ് ബോസ് ആരാധകർ വിലയിരുത്തുന്നു. ഏതായാലും അടുത്ത സീസണായുള്ള കാത്തിരിപ്പിലാണ് ബിഗ്ബോസ് മലയാളം പ്രേക്ഷകർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക