ഏറ്റവുമൊടുവില്‍ നടന്ന ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ ടൈറ്റില്‍ വിജയിയായത് ചലച്ചിത്രതാരം മണിക്കുട്ടന്‍ ആയിരുന്നു(Bigg Boss).

രാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷോയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4(Bigg Boss Malayalam). ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഷോയുടെ നാലാം സീസൺ വരുന്നവെന്ന പ്രഖ്യാപനം ഏഷ്യാനെറ്റ് നടത്തിയത്. ഷോയുടെ പ്രഖ്യാപനം വന്നതോടെ എങ്ങും ചര്‍ച്ചാ വിഷയം ബിഗ് ബോസ് തന്നെയാണ്. ആരൊക്കെയാണ് ഇത്തവണ ബിഗ് ബോസിലുണ്ടാവുക എന്ന ചര്‍ച്ചയാണ് എങ്ങും. ബിഗ് ബോസിന്റെ നാലാം സീസണില്‍ മോഹന്‍ലാല്‍(Mohanlal) ഉണ്ടാകുമോ എന്നതായിരുന്നു ഒരു ചോദ്യം. ഇപ്പോഴിതാ ഈ ചോദ്യങ്ങൾക്ക് വിരാമമിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

രണ്ട് സ്ത്രീകള്‍ ബിഗ് ബോസ് നാലാം സീസണിനെക്കുറിച്ച് ചര്‍ച്ച ചെയ്ത് വരുന്നതാണ് പ്രെമോ വീഡിയോയിലുള്ളത്. പുതിയ സീസണില്‍ മോഹന്‍ലാല്‍ ഇല്ലെന്ന് കേട്ടല്ലോ എന്നാണ് അവര്‍ പറയുന്നത്. ലാലേട്ടന്‍ ഇല്ലാതെ എന്ത് ബിഗ് ബോസ എന്ന് ഒരാള്‍ ചോദിക്കുമ്പോള്‍ വലിയ ത്രീ ഡി ഫിലിമിന്റെ ഷൂട്ടിംഗ് തിരക്കാണെന്നാണ് കേട്ടതെന്നായിരുന്നു മറ്റേയാള്‍ നല്‍കിയ മറുപടി. അത് കേട്ടതും താന്‍ ആകെ ഡൗണ്‍ ആയി എന്നു പറഞ്ഞു കൊണ്ട് ഇരുവരും നടന്നു പോകുന്നതാണ് വീഡിയോ. പിന്നാലെ മോഹൻലാലിനെ കാണിക്കുകയും ചുമ്മ, ബ്ലഫിങ്ങ് ആണെന്ന് അദ്ദേഹം പറയുകയും ചെയ്യുന്നു. പ്രെമോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നടന്‍ സുരേഷ് ഗോപിയാകും സീസണ്‍ 4ല്‍ അവതാരകനായി എത്തുകയെന്നായിരുന്നു അഭ്യൂഹങ്ങള്‍. 

പുതിയ സീസൺ മാർച്ചിൽ തുടങ്ങനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇതോടനുബന്ധിച്ച് സീസണിന്റെ ലോ​ഗോയും ഏഷ്യാനെറ്റ് പുറത്തുവിട്ടു. ആരോക്കെയാകും മത്സരാർത്ഥികളായി എത്തുന്നത് എന്ന വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും. ലോ​ഗോ പുറത്തുവിട്ടതിന് പിന്നാലെ ഏറെ ആകാംക്ഷയിലാണ് പ്രേക്ഷകർ. തങ്ങളുടെ ഇഷ്ട താരങ്ങൾ സീസണിൽ ഉണ്ടാകുമോ എന്നാണ് പലരും കമന്റുകളായ് രേഖപ്പെടുത്തുന്നത്. 

YouTube video player

ഏറ്റവുമൊടുവില്‍ നടന്ന ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ ടൈറ്റില്‍ വിജയിയായത് ചലച്ചിത്രതാരം മണിക്കുട്ടന്‍ ആയിരുന്നു. രണ്ടാംസ്ഥാനം സായ് വിഷ്‍ണുവിനും മൂന്നാം സ്ഥാനം ഡിംപല്‍ ഭാലിനുമായിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ 100 ദിവസം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന മൂന്നാം സീസണില്‍ പക്ഷേ പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കിയതിനു ശേഷം വിജയിയെ കണ്ടെത്തുകയായിരുന്നു. 2021 ഓഗസ്റ്റ് 1ന് ചെന്നൈയില്‍ വച്ചാണ് മൂന്നാം സീസണിന്‍റെ ഗ്രാന്‍ഡ് ഫിനാലെ നടന്നത്. 

1,140,220,770 വോട്ടുകളാണ് മൂന്നാം സീസണിൽ മത്സരാര്‍ത്ഥികള്‍ നേടിയത്. 174,125,332 ആയിരുന്നു ഒന്നാം സീസണിലെ വോട്ടുകള്‍. ബിഗ് ബോസ് മലയാളം പതിപ്പുകളില്‍ പലതുകൊണ്ടും ഏറെ സവിശേഷതകള്‍ ഉള്ള സീസണ്‍ ആയിരുന്നു മൂന്നാം സീസണ്‍. 'സീസണ്‍ ഓഫ് ഡ്രീമേഴ്സ്' എന്നു പേരിട്ടിരുന്ന മൂന്നാം സീസണിലെ മത്സരാര്‍ഥികളില്‍ ഏറെയും സാധാരണക്കാരായിരുന്നു, ഏറെ സ്വപ്‍നങ്ങള്‍ കൊണ്ടുനടക്കുന്നവരും.