വീണ്ടും വീണ്ടും പ്രശ്നങ്ങൾ..; സർജറിയ്ക്ക് വിധേയനായി ബിഗ് ബോസ് താരം സിജോ
മാർച്ച് 25ന് നടന്ന എപ്പോസോഡിൽ ആയിരുന്നു സിജോയെ റോക്കി മർദ്ദിക്കുന്നത്.
ബിഗ് ബോസ് മലയാളം സീസൺ ആറിലൂടെ ഭൂരിഭാഗം മലയാളികൾക്കും സുപരിചിതനായ ആളാണ് സിജോ. മികച്ച മത്സരാർത്ഥി ആകുമെന്ന് പ്രതീക്ഷിച്ച സിജോയ്ക്ക് പക്ഷേ അത്രത്തോളം പെർഫോം ചെയ്യാൻ സാധിച്ചോ എന്ന കാര്യത്തിൽ സംശയമാണ്. സീസണിലെ ഏറ്റവും സംഭവബഹുലവും നാടകീയമായ രംഗവുമായിരുന്നു സിജോയെ സഹമത്സരാർത്ഥി ആയിരുന്ന റോക്കി തല്ലിയത്. പിന്നാലെ സിജോയ്ക്ക് സർജറിയും വേണ്ടി വന്നിരുന്നു. ഫിസിക്കൽ അസോൾട്ട് ബിഗ് ബോസ് നിയമത്തിന് എതിരായതിനാൽ റോക്കിയെ ഷോയിൽ നിന്നും പുറത്താക്കുകയും ചെയ്തു.
ബിഗ് ബോസ് മലയാളം സീസൺ ആറ് അവസാനിച്ച് മാസങ്ങൾ പിന്നിടുമ്പോൾ സിജോയ്ക്ക് വീണ്ടും സർജറി വേണ്ടി വന്നിരിക്കുകയാണ്. സിജോ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് സർജറി നടക്കുന്നത്. ഒപ്പറോഷൻ തിയറ്ററിലേക്ക് കയറുന്നതിന് മുന്നോടി സിജോ പറഞ്ഞ കാര്യങ്ങളും ഇപ്പോൾ ശ്രദ്ധനേടുകയാണ്.
"വീണ്ടും സർജറിയ്ക്ക് വേണ്ടി കയറുകയാണ്. ഡോക്ടർ വന്ന് കണ്ടിരുന്നു. കവിളിൽ ഇട്ടേക്കുന്ന പ്ലേറ്റ് റിമൂവ് ചെയ്യുകയാണ് ചെയ്യുന്നത്. എന്റെ ഒരു പല്ലിന് ചെറിയ പ്രശ്നം ഉണ്ട്. അത് ഇളക്കിയാലേ എനിക്ക് പൂർണമായും ഓക്കെ ആകാൻ പറ്റുള്ളൂ. എന്നാൽ ഇപ്പോഴതിന് പറ്റില്ല. കാരണം ആ പല്ലിന് സൈഡിലൂടെ ഒരു നെർവ് കടന്ന് പോകുന്നുണ്ട്. ഇപ്പോഴത് ചെയ്ത് കഴിഞ്ഞാൽ പ്രശ്നമാകാൻ സാധ്യതയുണ്ട്. തൊട്ടാലൊന്നും പിന്നെ എനിക്ക് ഒന്നും അറിയാൻ സാധിക്കില്ല. അതൊരു ഹൈ റിസ്ക് ആണ്. ഭാവിയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ മാത്രം ബാക്കി കാര്യങ്ങൾ ചെയ്യാമെന്നാണ് ഡോക്ടർ പറയുന്നത്. സർജറിയ്ക്ക് വേണ്ടി കയറുകയാണ്. എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാകണം. ഒരുപാട് കാര്യങ്ങൾ എനിക്ക് പറയാനുണ്ട്. വീണ്ടും വീണ്ടും പ്രശ്നങ്ങളാണെന്ന് അറിയുമ്പോൾ, സ്വാഭാവികമായും ഉണ്ടാകുന്ന ബുദ്ധിമുട്ടുകളുണ്ട്. നിലവിൽ ഞാൻ എല്ലാത്തിനെയും കൂളായി എടുക്കുകയാണ്. അമ്മ എന്റെ കൂടെ തന്നെ ഉണ്ട്", എന്നായിരുന്നു സിജോയുടെ വാക്കുകൾ.
പ്രഭാസിനൊപ്പം മാളവിക മോഹനൻ; പിറന്നാളാശംസകള്‍ നേര്‍ന്ന് ടീം 'ദി രാജാ സാബ്'
മാർച്ച് 25ന് നടന്ന എപ്പോസോഡിൽ ആയിരുന്നു സിജോയെ റോക്കി മർദ്ദിക്കുന്നത്. അന്നേദിവസം ഇരുവരും തമ്മിൽ വലിയ വാക്കുതർക്കം ഉണ്ടായി. ഇതിൽ പ്രകോപിതനായ റോക്കി, സിജോയുടെ ചെകിടത്ത് ശക്തിയിൽ അടിക്കുക ആയിരുന്നു. ഉടൻ തന്നെ ബിഗ് ബോസ് സംഭവത്തിൽ ഇടപെടുകയും റോക്കിയെ മുന്നറിയിപ്പ് ഒന്നുമില്ലാതെ പുറത്താക്കുകയും ചെയ്തു. സിജോയ്ക്ക് താടിയെല്ലിന് സാരമായി പരിക്കേറ്റിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..