ബിഗ് ബോസ് പ്രഡിക്ഷൻ ലിസ്റ്റ്.
ബിഗ് ബോസ് മലയാളം 8നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. സെപ്റ്റംബർ 6 മുതൽ രാത്രി 7 മണിമുതൽ ഏഷ്യാനെറ്റിലും ജിയോഹോട്ട്സ്റ്റാറിലും ബിഗ് ബോസ് സീസൺ 8 കാണാനാകും. ഇതിനിടെ ആരൊക്കെയാണ് ബിഗ് ബോസിലെത്തുക എന്ന അഭ്യൂഹങ്ങളും ശക്തമായിക്കഴിഞ്ഞു. ബിഗ്സ്ക്രീൻ, മിനിസ്ക്രീൻ താരങ്ങളും സോഷ്യൽ മീഡിയ താരങ്ങളുമെല്ലാം ഈ ലിസ്റ്റിലുണ്ട്.
ബിഗ്സ്ക്രീനിൽ നിന്നുള്ള സാധ്യതാ പട്ടികയിൽ ഗായത്രി സുരേഷിന്റെ പേരുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇതിനൊപ്പം മുതിർന്ന നടി നീന കുറുപ്പ്, 'തട്ടീം മുട്ടീം' പരമ്പരയിലൂടെ സുപരിചിതനായ സിദ്ധാർത്ഥ് പ്രഭു, ടെലിവിഷൻ താരം ആദിത്യൻ ജയൻ, നടി പ്രിയങ്ക അനൂപ്, മൃദുല വിജയ്, വരദ, ശാലു കുര്യൻ, ബിജു സോപാനം, ആദിത്യൻ ജയൻ, രേഖ രതീഷ് തുടങ്ങിയവരുടെയെല്ലാം പേരുകൾ പ്രഡിക്ഷൻ ലിസ്റ്റിലുണ്ട്.
അവതാരക ലക്ഷ്മി നക്ഷത്രയുടെ പേരും പ്രഡിക്ഷൻ ലിസ്റ്റിൽ ഉയർന്നു കേൾക്കുന്നുണ്ട്. ഗായകനും മ്യൂസിക് പ്രൊഡ്യൂസറുമായ ഇഷാൻ ദേവ്, സോഷ്യൽ മീഡിയയിലൂടെ വൈറലായ വിക്കി തഗ്ഗ്, കണ്ടന്റ് ക്രിയേറ്റർമാരായ ജിയോ ജോസഫ് (എം ഫോർ ടെക്), കടൽകൊമ്പൻ (ശ്രീരാജ്), ഷെഫ് നളൻ, സന്ധ്യാമ്മ (കടൽ മച്ചാന്റെ അമ്മ), ഗ്ലാമി ഗംഗ, അവതാരകരായ റോഹൻ ലോന, കെന്ന ഷാൽബിൻ, ശ്രീനാഥ് ജനാര്‍ദ്ദനന്‍, സോഷ്യൽ മീഡിയ താരങ്ങളായ മുഹമ്മദ് ആസിഫ്, ബബിത ബബി, ഗൗരി ഉണ്ണിമായ, ജസീല പര്‍വീണ്‍, ജാസി ആഷി, നടി റിനി ആൻ ജോർജ്, തുടങ്ങിയവരുടെ പേരുകളും പ്രെഡിക്ഷൻ ലിസ്റ്റിലുണ്ട്. പ്രഡിക്ഷൻ ലിസ്റ്റിൽ ഉയർന്നു കേൾക്കുന്ന മറ്റൊരു പ്രധാനപ്പെട്ട പേര് രാഹുൽ ഈശ്വറിന്റേതാണ്.
