അപര്‍ണ മള്‍ബറി നായികയും ഗായികയുമാകുകയാണ്.
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായതാണ് അപര്‍ണ മള്‍ബറി. വിദേശിയാണെങ്കിലും കേരളത്തില്‍ സ്ഥിരമാക്കി മലയാളം പറഞ്ഞും ഇഗ്ലീഷ് പഠിപ്പിച്ചും സാമൂഹ്യ മാധ്യമങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് അപര്‍ണ. സാമൂഹ്യ മാധ്യമങ്ങളില്‍ അപര്‍ണ പങ്കുവയ്‍ക്കുന്ന ഫോട്ടോകളും തരംഗമാകാറുണ്ട്. ഇപ്പോഴിതാ അപര്‍ണ മള്‍ബറി സിനിമാ രംഗത്തേയ്‍ക്കും എത്തുകയാണ്.
ആദ്യമായി ഒരു സിനിമയില്‍ കേന്ദ്ര കഥാപാത്രമായും ഗായികയായും അരങ്ങേറുകയാണ് കേരളത്തെ ഇഷ്‍ടപ്പെടുന്ന അപര്‍ണ മള്‍ബറി. ഇ എം അഷ്‌റഫിന്റെ സംവിധാനത്തിലുള്ള ചിത്രത്തിലാണ് അപര്‍ണ മള്‍ബറി നായികയും ഗായികയുമാകുന്നത്. സാംസ് പ്രൊഡക്ഷന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമിക്കുന്നു. അപര്‍ണ മള്‍ബറിയുടേതായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല. പി ശിവപ്രസാദാണ് ചിത്രത്തിന്റെ പിആര്‍ഒ.
ജീവിത പങ്കാളിയെ കുറിച്ച് അപര്‍ണ ഷോയില്‍ വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസ്സിലേക്ക് താൻ പോകുന്നത് അവള്‍ ഒട്ടും ആഗ്രഹിച്ചില്ലെന്നായിരുന്നു പിന്നീട് അപര്‍ണ വ്യക്തമാക്കിയത്. ഒരു എക്‌സ്‍പീരിയന്‍സിന് വേണ്ടി കയറിക്കോ എന്നായിരുന്നു അവള്‍ പറഞ്ഞത്. ഷോ ഒരു മാസം ഒക്കെ കഴിഞ്ഞതോടെ, മതി ഇനി ഞാന്‍ തിരിച്ച് വന്നട്ടോ എന്ന തീരുമാനത്തിലേക്ക് എത്തി. ഒരു ഘട്ടം എത്തിയപ്പോള്‍ ഷോ കാണുന്നത് തന്നെ പുള്ളിക്കാരി നിര്‍ത്തി. കാരണം എന്നെ അവള്‍ക്ക് മിസ് ചെയ്‍ത് തുടങ്ങി എന്നും മൈൽസ്റ്റോണിന് നല്‍കിയ അഭിമുഖത്തില്‍ അപര്‍ണ മള്‍ബറി വെളിപ്പെടുത്തിയിരുന്നു.
ചെറിയ പ്രായത്തില്‍ കേരളത്തിലേക്ക് എത്തിയ ആളാണ് അപര്‍ണ മള്‍ബറി. മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ കഴിഞ്ഞിരുന്ന സമയത്ത് ആശ്രമത്തില്‍ വച്ച് കണ്ടുമുട്ടിയ അമൃതയുമായി ഇഷ്‍ടത്തിലാവുകയായിരുന്നു. ശേഷം ഇരുവരും ചേര്‍ന്ന് ഒരുമിച്ച് ജീവിക്കാൻ തുടങ്ങുകയായിരുന്നു. ഇന്ന് അപര്‍ണ മലയാളികളുടെ പ്രിയപ്പെട്ട താരം ആണ്.
Read More: ഗ്ലാമറസായി പ്രിയ വാര്യര്‍, ബിക്കിനി ഫോട്ടോകളെ വിമര്‍ശിച്ചും അനുകൂലിച്ചും ആരാധകര്‍
