ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി സൂര്യ.

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലെ മികച്ച മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു സൂര്യ. ഓരോ തവണയും മികച്ച രീതിയില്‍ തിരിച്ചുവരവ് നടത്തിയിരുന്ന താരം. ഫാൻസ് ഫൈറ്റിന്റെ പേരില്‍ സൂര്യയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ വിവാഹം സംബന്ധിച്ചതടക്കമുള്ള ചില ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഇൻസ്റ്റാഗ്രാമിലൂടെ സൂര്യ രംഗത്ത് എത്തിയിരിക്കുന്നു.

കല്യാണം ഉടനുണ്ടാകുമോയെന്ന ചോദ്യത്തിന് ആണ് സൂര്യ മറുപടി പറഞ്ഞിരിക്കുന്നത്. ചില സിനിമകള്‍ ചെയ്‍ത ശേഷം എല്ലാം ഒത്തുവന്നാല്‍ നോക്കും എന്നായിരുന്നു മറുപടി. സൂര്യക്കും ഫാൻസോ എന്ന ചോദ്യത്തിനും മറുപടി പറഞ്ഞു. അതെ, പക്ഷേ അവര്‍ ഫാൻസല്ല, എന്റെ കുടുംബമാണ് എന്നായിരുന്നു മറുപടി. ബിഗ് ബോസ് കഴിഞ്ഞ് ആരൊക്കെ ഫോണില്‍ കോണ്‍ടാക്റ്റ് ചെയ്‍തു എന്ന ചോദ്യത്തിന് അഡോണി, അനൂപ് കൃഷ്‍ണൻ, റംസാൻ, രമ്യാ, റംസാൻ, ഋതു, പോളി ഫിറോസ്, മണിക്കുട്ടൻ തുടങ്ങിയവരുടെ പേരായിരുന്നു മറുപടി.

ബിഗ് ബോസില്‍ നിന്ന് ഏറ്റവും ഒടുവിലായിട്ടായിരുന്നു സൂര്യ പുറത്തായത്. 

നടിയായും അവതാരകയായും ശ്രദ്ധ നേടിയ കലാകാരിയാണ് സൂര്യ.