Asianet News MalayalamAsianet News Malayalam

'കർമ്മ ഒരു ബൂമറാംഗ് തന്നെയാണ്', ചർച്ചയായി ദിൽഷയുടെ പുതിയ ചിത്രങ്ങൾ

ദില്‍ഷ പ്രസന്നന്റെ ഫോട്ടോകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.

Bigg Boss winner Dilsha Prasannan share her photos
Author
First Published Nov 28, 2022, 6:57 PM IST

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ദില്‍ഷ പ്രസന്നന്‍. ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് പരിചിതയായ ദില്‍ഷ ബിഗ് ബോസില്‍ എത്തിയതോടെയാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. ബിഗ് ബോസില്‍ തന്റെ അഭിപ്രായങ്ങള്‍ കൃത്യമായി പറഞ്ഞ താരമായിരുന്നു ദില്‍ഷ. ബിഗ് ബോസ് ജേതാവുമായ  ദില്‍ഷ നിലവില്‍ ഏഷ്യാനെറ്റിന്റെയടക്കം പ്രോഗ്രാമുകളില്‍ സജീവ സാന്നിദ്ധ്യമാണ്.

ഇപ്പോഴിതാ ദില്‍ഷയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ആരുടേയും പേര് പരാമര്‍ശിക്കാതെ തന്റെ ചില ചിത്രങ്ങളാണ് ദില്‍ഷ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ ഇതിന് ദില്‍ഷ നല്‍കിയ ക്യാപ്ഷന്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയായിരുന്നു. ഓര്‍ക്കുക, നിങ്ങളിന്ന് ചെയ്യുന്നത് നാളെ നിങ്ങള്‍ക്ക് തന്നെ തിരിച്ചുവരും. നിങ്ങള്‍ മറ്റുള്ളവരോട് ചെയ്യുന്നതിന് പകരം വീട്ടാന്‍ ജീവിതത്തിന് അതിന്റേതായ രസകരമായ രീതിയുണ്ടെന്നായിരുന്നു തന്റെ ചിത്രത്തോടൊപ്പം ദില്‍ഷ കുറിച്ചത്. താരത്തിന്റെ പോസ്റ്റ് നിമിഷങ്ങള്‍ക്കകം തന്നെ തരംഗമായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിക്കൊണ്ടിരിക്കുന്നത്.

നിങ്ങളൊരു നല്ല വ്യക്തിയാണ്. പക്ഷെ ഒരിക്കലും നിങ്ങളുടെ തെറ്റ് മറ്റൊരാളുടെ തലയില്‍ വച്ചു കൊടുക്കരുത്. തെറ്റ് അംഗീകരിക്കുക, പറ്റുമെങ്കില്‍ തിരുത്തുക. എന്നും നിങ്ങളുടെ കൂടെയുണ്ട് ഞങ്ങള്‍. കാലം തെളിയിക്കും ചേച്ചി ശരിയായിരുന്നുവെന്ന് എന്നാണ് ഒരു കമന്റ്. താരത്തിന് പിന്തുണയുമായി ധാരാളം ആരാധകര്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ദില്‍ഷയെ ചിലര്‍ കമന്റുകളിലൂടെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.

ദില്‍ഷ പങ്കുവച്ചൊരു പ്രൊമോഷന്‍ വീഡിയോയെപ്പറ്റി വിവാദം ഉയർന്നിരുന്നു. വീഡിയോ തട്ടിപ്പാണെന്നാണ് ആരോപണം ഉയര്‍ന്നത്. പിന്നാലെ ദില്‍ഷ വീഡിയോ ഡിലീറ്റ് ചെയ്യുകയും മാപ്പ് പറയുകയും ചെയ്‍തിരുന്നു. തന്റെ ഭാഗത്തു നിന്നുമുണ്ടായ കരുതല്‍ കുറവാണ് കാരണമെന്നാണ് ദില്‍ഷ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട മറ്റൊരു ബിഗ് ബോസ് താരമായിരുന്ന ബ്ലെസ്ലിയും ദില്‍ഷയ്‌ക്കെതിരെ രംഗത്തെത്തിരുന്നു. ഇതിന് പിന്നാലെ ബ്ലെസ്ലിയ്‌ക്കെതിരെ ദില്‍ഷയും പ്രതികരിച്ചിരുന്നു. തന്നെ പെടുത്തിയവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് ദില്‍ഷ പറയുന്നത്.

Read More: അനുപമ പരമേശ്വരൻ ചിത്രത്തിനായി പാടാൻ ചിമ്പു

Follow Us:
Download App:
  • android
  • ios