മണിക്കുട്ടൻ പങ്കുവെച്ച പുതിയ ഫോട്ടോകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസണ്‍ മൂന്നിലെ വിജയിയാണ് മണിക്കുട്ടന്‍. ഷോയില്‍ മത്സരിച്ചതോടെ എംകെ എന്ന പേരില്‍ മണിക്കുട്ടൻ പ്രേക്ഷകരുടെ സ്വന്തം താരമായി. മികച്ച പിന്തുണയായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. കൊവിഡിനെ തുടര്‍ന്ന് ഷോ ഇടയ്ക്ക് വെച്ച് നിര്‍ത്തിയെങ്കിലും വോട്ടിംഗിലൂടെയായിരുന്നു വിജയിയെ തീരുമാനിക്കുകയായിരുന്നു. ഷോയ്ക്ക് ശേഷവും മണിക്കുട്ടനോടുള്ള അതേ ഇഷ്‍ടം പ്രേക്ഷകര്‍ നിലനിര്‍ത്തുന്നുണ്ട്.
മണിക്കുട്ടൻ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമായി സോഷ്യൽ മീഡിയയിൽ എത്തുന്നത് പതിവാണ്. അത് കാത്തിരിക്കുന്നവരാണ് മണിക്കുട്ടന്റെ ആരാധകരും. ഇപ്പോൾ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. കാപ്ഷൻ? എന്ന് എഴുതിയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. നല്ല സ്റ്റൈലൻ വേഷത്തിലാണ് മണിക്കുട്ടൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ചിലപ്പോഴൊക്കെ ഒരു ദിവസത്തിലെ ഏറ്റവും മനോഹരമായ കാര്യം ചില മനുഷ്യനാണെന്നാണ് പോസ്റ്റിനു ഒരാളുടെ കമന്റ്. അത്രയേറെ മലയാളികൾ മണിക്കുട്ടനെ ഇഷ്‍ടപ്പെടുന്നു എന്നതിന് തെളിവാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്ന മറ്റ് കമന്റുകളും.
'കായംകുളം കൊച്ചുണ്ണി' എന്ന ടെലിവിഷൻ പരമ്പരയിലൂടെ മിനിസ്‍ക്രീനിലെത്തിയ മണിക്കുട്ടൻ പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടുകയായിരുന്നു.
തിരുവനന്തപുരം സ്വദേശിയായ മണിക്കുട്ടൻ എം ജി കോളേജ് നിര്‍മിച്ച ക്യാംപസ് സിനിമയില്‍ നായകനായാണ് കലാരംഗത്ത് തുടക്കമിടുന്നത്. 'വര്‍ണച്ചിറകുകള്‍ എന്ന സിനിമയിലൂടെ 1999ലായിരുന്നു വെള്ളിത്തിരയിലെത്തിയത്. വിനയന്റെ 'ബോയ് ഫ്രണ്ട്' എന്ന സിനിമയിലൂടെയാണ് ആദ്യമായി നായകനാകുന്നത്. 'ഛോട്ടാമുംബൈ', 'കുരുക്ഷേത്ര', 'വലിയങ്ങാടി', 'ചാവേര്‍പ്പട', 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം', 'ഒപ്പം', 'നവരസ', 'ലോഹം', 'സിംഹാസനം', 'ഛോട്ടോ മുംബൈ', 'മായാവി', ഫോര്‍ ഫ്രണ്ട്സ്', 'ഗ്രാൻഡ് മാസ്റ്റര്‍', തുടങ്ങിയവയാണ് മണിക്കുട്ടന്റെ മറ്റ് പ്രധാന സിനിമകള്‍.
Read More: 'ദസറ'യിലെ കീര്‍ത്തി സുരേഷിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
