വിജയ് നായകനാകുന്ന പുതിയ സിനിമയാണ് ബിഗില്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഒരു സ്പോര്‍ട്‍സ് ഡ്രാമയായിട്ടാണ് ബിഗില്‍ ഒരുക്കുന്നത്. ഫുട്ബോള്‍ പരിശീലകനായിട്ടാണ് വിജയ് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. നയൻതാരയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഡേറ്റ് അറിയിച്ചുകൊണ്ടാണ് ഇപ്പോള്‍ ബിഗിലിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ആരാധകര്‍ക്ക് ആവേശം നല്‍കുന്ന പോസ്റ്റര്‍ എന്തായാലും തരംഗമായിട്ടുണ്ട്.