കേന്ദ്ര സർക്കാരിന്റെ  കർഷക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയുമായി സംഗീത സംവിധായകന്‍ ബിജിബാല്‍. അറബികഥ എന്ന സിനിമയിലെ പാട്ട് പാടിയാണ് ബിജിബാല്‍ തന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഉണ്ണുന്ന ചോറിന്, കര്‍ഷകര്‍ക്കൊപ്പം എന്നീ ഹാഷ് ടാഗോടെ ആയിരുന്നു ബിജിബാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 

നേരത്തെയും നിരവധി സിനിമാ പ്രവര്‍ത്തകര്‍ കര്‍ഷക സമരത്തിന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു. അഭിനേതാക്കളായ പ്രിയങ്ക ചോപ്ര, സോനം കപുര്‍, കാര്‍ത്തി, പ്രകാശ് രാജ് തുടങ്ങിയവരാണ് പിന്തുണയുമായി എത്തിയത്. ഋതേഷ് ദേശ്മുഖ് ഹന്‍സല്‍ മേത്ത, അനുഭവ് സിന്‍ഹ, കമല്‍ഹാസന്‍ എന്നിവരും കര്‍ഷകരുടെ പ്രതിഷേധത്തെ പിന്തുണച്ചിരുന്നു.

നേരത്തെ ഡിസംബറിലെ കൊടും തണുപ്പില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് കമ്പിളി പുതപ്പ് വാങ്ങാന്‍ ഒരുകോടി രൂപ ഗായകനും പഞ്ചാബി നടനുമായ ദില്‍ജിത് ദൊസാന്‍ഝ് സംഭാവന നല്‍കിയിരുന്നു.