'ഒരു തെക്കൻ തല്ല് കേസ്'  വിജയകരമായി പ്രദര്‍ശനം തുടരുന്നു. 

എൺപതുകളിൽ നടന്ന ഒരു കഥ. അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കുക. അതാണ് ബിജു മേനോനും റോഷൻ മാത്യുവും പത്മപ്രിയയും നിമിഷ സജയനും 'ഒരു തെക്കൻ തല്ല് കേസ്' എന്ന ചിത്രത്തിലൂടെ കാഴ്‍ചവയ്ക്കുന്നത്. ബിജു മേനോന്റെ 'അമ്മിണി പിള്ള'യും റോഷന്റെ 'പൊടിയനും' തമ്മിലുള്ള ഏറ്റുമുട്ടൽ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഓണച്ചിത്രങ്ങളിൽ കുടുബ പ്രേക്ഷകരെ വളരെ രസിപ്പിക്കുന്ന ചിത്രമാണ് 'ഒരു തെക്കൻ തല്ല് കേസ്'. 'ഓർഡിനറി' എന്ന ചിത്രത്തിൽ പാലക്കാടൻ ഭാഷ ട്രൻഡാക്കി മാറ്റിയ ബിജു മേനോൻ ഇതിൽ പഴയ തെക്കൻ സ്ലാങ്ങിൽ പ്രേക്ഷകരെ രസിപ്പിക്കുന്നു. ചിത്രത്തിന്റെ ഫോട്ടോഗ്രാഫിയും ആക്ഷൻ കൊറിയോഗ്രാഫിയും വളരെ മികച്ചതാണെന്നാണ് പ്രേക്ഷക അഭിപ്രായം. നാടൻ തല്ല് തന്നെയാണ് ഇതിലെ ഹൈലൈറ്റ്. റോഷന്റേയും നിമിഷ സജയന്റേയും പ്രണയ രംഗങ്ങളും വളരെ രസകരമായിട്ടാണ് സംവിധായകൻ ശ്രീജിത്ത് ചിത്രീകരിച്ചിരിക്കുന്നത്. E4 എന്റർടെയ്ൻമെന്റ്സും ന്യൂ സൂര്യ ഫിലിംസും ചേർന്ന് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മുകേഷ് ആർ മേത്ത , എ കെ സുനിൽ , സി വി സാരഥി എന്നിവരാണ് നിർമ്മാതാക്കൾ. ഓണച്ചിത്രങ്ങളിൽ കുടുംബ പ്രേക്ഷകർ ഏറെ ഇഷ്‍ടപെടുന്ന ഒരു ചിത്രം തന്നെയാണ് 'ഒരു തെക്കൻ തല്ല് കേസ്'.

 ഹാസ്യവും ആക്ഷനും ഇടകലർത്തിയ ഒരു മുഴുനീള എന്റർടെയ്‍നറാണ് 'ഒരു തെക്കൻ തല്ലു കേസ്'. അഞ്ചുതെങ്ങ് എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് കഥ. മധു നീലകണ്ഠനാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. തെക്കൻ സ്ലാങ്ങിലുള്ള രസകരമായ സംഭാഷണങ്ങൾ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നതോടൊപ്പം അത്യന്തം വൈകാരികമായ മുഹൂർത്തങ്ങളും ചിത്രത്തെ ഗംഭീരമാക്കുന്നു.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രണവ് മോഹൻ. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഷാഫി ചെമ്മാട്. ലൈൻ പ്രൊഡ്യൂസര്‍ പ്രേംലാല്‍ കെ കെ. പബ്ലിസിറ്റി ഡിസൈനര്‍ ഓള്‍ഡ്‍മങ്ക്സ്.

രാജേഷ് പിന്നാടന്‍ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്‍റെ 'അമ്മിണിപ്പിള്ള വെട്ടുകേസ്' എന്ന കഥയെ ആസ്‍പദമാക്കിയാണ് സിനിമ ഒരുങ്ങിയത്. മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‍ത 'ബ്രോ ഡാഡി'യുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് സംവിധായകൻ ശ്രീജിത്ത് എന്‍. ശ്രീജിത്ത് എന്നിന്റെ സവിധായകനായിട്ടുള്ള ആദ്യ ചിത്രമാണ് 'ഒരു തെക്കൻ തല്ല് കേസ്'.

Read More : ബോളിവുഡില്‍ ദുല്‍ഖറിന്റെ പ്രണയം, 'ഛുപ്' വീഡിയോ പുറത്തുവിട്ടു