താരസംഘടനയുടെ ആസ്ഥാനത്ത് കഴിഞ്ഞ ദിവസമായിരുന്നു അംഗങ്ങളുടെ യോഗം

കഴിഞ്ഞ ദിവസം കൊച്ചിയിലെ 'അമ്മ' ആസ്ഥാനത്ത് നടന്ന ചലച്ചിത്ര താരങ്ങളുടെ ഒത്തുകൂടലിന് വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്‍ണ. കുടുബം പോറ്റാന്‍ തെരുവില്‍ ഇറങ്ങുന്നവര്‍ക്ക് പിഴയാണ് ലഭിക്കുന്നതെന്ന് താരങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ പങ്കുവച്ചുകൊണ്ട് ബിന്ദു കൃഷ്‍ണ വിമര്‍ശസ്വരത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

"സാമൂഹ്യഅകലവും മാസ്‍കും കൊവിഡ് പ്രോട്ടോക്കോളും പെർഫെക്ട് ഓക്കെ... കുടുംബം പോറ്റാൻ തെരുവിൽ ഇറങ്ങുന്നവർക്ക് സമ്മാനമായി പെറ്റിയും,പിഴയും. ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ട് പ്രതിഷേധം ഉയർത്തുന്ന രാഷ്ട്രീയ-പൊതുപ്രവർത്തകർക്ക് സമ്മാനമായി കേസും, കോടതിയും... മച്ചാനത് പോരെ...", എന്നാണ് ബിന്ദു കൃഷ്‍ണയുടെ കുറിപ്പ്.

കൊച്ചി കലൂരിലെ താരസംഘടനയുടെ ആസ്ഥാനത്ത് കഴിഞ്ഞ ദിവസമായിരുന്നു അംഗങ്ങളുടെ യോഗം. വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണവും സംഘടനയുടെ യുട്യൂബ് ചാനല്‍ ലോഞ്ചുമായിരുന്നു യോഗ അജണ്ടയില്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona