Asianet News MalayalamAsianet News Malayalam

ബിനീഷ് ബാലന്റെ 'ചാവി', ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ബിനീഷ് ബാലന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

Bineesh Balan chavi poster out
Author
Kochi, First Published Sep 4, 2021, 4:32 PM IST

നവാഗതനായ ബിനീഷ് ബാലന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചാവി'. ആല്‍ബിന്‍ റോയ്, സുകന്യ ഹരിദാസ് എന്നിവര്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പ്രമുഖ താരങ്ങളാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വൈകാതെ ഒടിടി റിലീസായിട്ടായിരിക്കും ചിത്രം റിലീസ് ചെയ്യുകയെന്നും പ്രവര്‍ത്തകര്‍ അറിയിക്കുന്നു.

ആല്‍ബിന്‍ റോയ് സുകന്യ ഹരിദാസ് എന്നിവര്‍ക്ക് പുറമേ പ്രദീപ് കോട്ടയം, റോയി വര്‍ഗ്ഗീസ്, പി എസ് സലിം, കല്ല്യാണി ബിനോയ്, ലിബിന്‍ തമ്പി, ജോബി ആന്‍റണി, ശിവന്‍ തിരൂര്‍, ലാലി തുടങ്ങിയവര്‍ അഭിനയിക്കുന്നു. ക്യാമറ- ജാഫര്‍ ചാലിശ്ശേരി. കല- ആദര്‍ശ് രവി.

അമ്പിളിവീട് മൂവീസിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത് അമ്പിളി റോയ് ആണ്.

മേക്കപ്പ്- മനീഷ് ബാബു, പി ആര്‍ ഒ- പി ആര്‍ സുമേരന്‍, സ്റ്റില്‍സ്- ജിജു ചെന്താമര, ഡിസൈന്‍-പ്രദീപ് സത്യന്‍, സൗണ്ട് ഡിസൈന്‍ - സുനില്‍ ഓംകാര്‍, അസോസിയേറ്റ് ഡയറക്ടര്‍-ബ്ലാക്ക് ഫൈസല്‍, അസിസ്റ്റന്‍റ് ഡയറക്ടേഴ്സ്-ജിതിന്‍ലാല്‍, റെനീഷ്, ശബരീഷ് എന്നിവരാണ് 'ചാവി'യുടെ മറ്റ് പ്രവര്‍ത്തകര്‍.

Follow Us:
Download App:
  • android
  • ios