Asianet News MalayalamAsianet News Malayalam

24 മണിക്കൂറില്‍ 50,000ല്‍ ഏറെ കാഴ്ചകള്‍; ഒടിടി റിലീസില്‍ മികച്ച പ്രതികരണവുമായി 'ബിരിയാണി'

ഒടിടി റിലീസിലൂടെ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ് ചിത്രം

biriyani got good response after ott release
Author
Thiruvananthapuram, First Published Apr 24, 2021, 3:08 PM IST

കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം നേടിക്കൊടുത്ത ചിത്രമാണ് 'ബിരിയാണി'. ചിത്രത്തിന്‍റെ സംവിധായകന്‍ സജിന്‍ ബാബുവിന് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശവും ലഭിച്ചിരുന്നു. കൂടാതെ നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‍കാരങ്ങളും നേടിയിരുന്ന ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നെങ്കിലും അര്‍ഹിക്കുന്ന പ്രേക്ഷകശ്രദ്ധ ലഭിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ ഒടിടി റിലീസിലൂടെ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ് ചിത്രം.

'കേവ്' (Cave) എന്ന പുതിയ ഒടിടി പ്ലാറ്റ്ഫോമിലൂടെ കഴിഞ്ഞ ദിവസമാണ് 'ബിരിയാണി' സ്ട്രീമിംഗ് ആരംഭിച്ചത്. ആദ്യ പ്രേക്ഷകര്‍ തന്നെ സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളിലും മറ്റും ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവച്ചതോടെ ഒടിടി പ്ലാറ്റ്ഫോമില്‍ ചിത്രത്തിന് മികച്ച കാഴ്ചയാണ് ലഭിക്കുന്നത്. ആദ്യ ഏഴ് മണിക്കൂറില്‍ 12,000 കാണികളെ ലഭിച്ച ചിത്രത്തിന് 24 മണിക്കൂറിനുള്ളില്‍ 50,000ല്‍ അധികം കാണികളെ ലഭിച്ചതായും കേവ് അറിയിക്കുന്നു.

പേ പെര്‍ വ്യൂ രീതിയിലാണ് ബിരിയാണിയുടെ ഒടിടി റിലീസ്. 99 രൂപയാണ് ഒരു കാണിയില്‍ നിന്ന് ചിത്രത്തിന് ഈടാക്കുന്നത്. സജിന്‍ ബാബുവിന്‍റെ മൂന്നാമത്തെ ചിത്രമാണ് ബിരിയാണി. അസ്‍തമയം വരെ, അയാള്‍ ശശി എന്നിവയാണ് ആദ്യ രണ്ട് ചിത്രങ്ങള്‍. 

Follow Us:
Download App:
  • android
  • ios