Asianet News MalayalamAsianet News Malayalam

ഷാരൂഖ് ഖാന്‍റെ ഓഫീസ് കെട്ടിടം ഇനി കൊവിഡ് ഐസിയു

കൊവിഡ് 19 അത്യാസന്ന നിലയിലുള്ള രോഗികള്‍ക്ക് വെന്‍റിലേറ്റര്‍ അടക്കമുള്ള സൌകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറും ആശുപത്രി പ്രവര്‍ത്തന സജ്ജമാണെന്നും ഹിന്ദുജ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ വിശദമാക്കി

BMC converts Shah Rukh Khans four storey building as Covid ICU
Author
Mumbai, First Published Aug 10, 2020, 12:12 PM IST

മുംബൈ:  ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ ഓഫീസ് കെട്ടിടം കൊവിഡ് ഐസിയു ആക്കി. ബ്രിഹാന്‍  മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഹിന്ദുജ ആശുപത്രിയുടേയും ഷാരൂഖിന്‍റെ മീര്‍ ഫൌണ്ടേഷന്‍റെയും ശ്രമഫലമായാണ് ഓഫീസ് കെട്ടിടം ഐസിയു ആക്കിയത്. ഓഗസ്റ്റ് എട്ട് മുതല്‍ 15 ഐസിയു ബെഡുകളാണ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കുക.

നാല് നില ഓഫീസ് കെട്ടിടം ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കായി വിട്ടുനല്‍കാമെന്ന് ഷാരൂഖ് ഖാന്‍

കൊവിഡ് 19 അത്യാസന്ന നിലയിലുള്ള രോഗികള്‍ക്ക് വെന്‍റിലേറ്റര്‍ അടക്കമുള്ള സൌകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറും ആശുപത്രി പ്രവര്‍ത്തന സജ്ജമാണെന്നും ഹിന്ദുജ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് വിശദമാക്കി. നേരത്തെ രാജ്യം കൊവിഡിനെതിരെ പൊരുതുമ്പോള്‍ സഹായഹസ്തവുമായി ഷാരൂഖ് ഖാനെത്തിയിരുന്നു. മുംബൈയിലെ തങ്ങളുടെ നാല് നില കെട്ടിടം ക്വാറന്റൈന് വേണ്ടി ഉപയോഗിക്കാന്‍ വിട്ടുനല്‍കാമെന്നാണ് താരവും ഭാര്യ ഗൗരിയും അറിയിച്ചിരുന്നു.

സഹായവുമായി വീണ്ടും ഷാരൂഖ് ഖാന്‍; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 25,000 പിപിഇ കിറ്റുകൾ നല്‍കി

ഏപ്രില്‍ മാസത്തില്‍ താരത്തിന്‍റെ സഹായ സന്നദ്ധതയ്ക്ക്   ബ്രിഹാന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നന്ദി അറിയിച്ചിരുന്നു. ഈ കെട്ടിടമാണ് ഇപ്പോള്‍ കൊവിഡ് ഐസിയു ആക്കിയിരിക്കുന്നത്. നേരത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിപിഇ കിറ്റുകള്‍ താരം വിതരണം ചെയ്തിരുന്നു. 25000 പിപിഇ കിറ്റുകളാണ് ഷാരൂഖ് നല്‍കിയത്. 

Follow Us:
Download App:
  • android
  • ios