Asianet News MalayalamAsianet News Malayalam

രണ്‍ബീറുമായി എനിക്ക് ആനിമലില്‍ ചുംബന രംഗം ഉണ്ടായിരുന്നു; സംവിധായകന്‍ എഡിറ്റിങ്ങില്‍ വെട്ടിയെന്ന് ബോബി ഡിയോള്‍

ചിത്രത്തിന്റെ ക്ലൈമാക്‌സിൽ രൺബീർ കപൂറിന്റെ രൺവിജയ് സിങ്ങുമായി തനിക്കൊരു ചുംബന രംഗം ഉണ്ടായിരുന്നു എന്നാണ് ദി ക്വിന്റിനു നൽകിയ അഭിമുഖത്തിൽ ഇപ്പോള്‍ ബോബി പറയുന്നത്.

Bobby Deol was supposed to kiss Ranbir Kapoor in Animal climax Might come on uncut Netflix version vvk
Author
First Published Dec 14, 2023, 8:32 PM IST

മുംബൈ: രണ്‍ബീര്‍ കപൂര്‍ നായകനായി എത്തിയ അനിമല്‍ ബോക്സോഫീസില്‍ തരംഗം സൃഷ്ടിക്കുകയാണ്. രണ്ടാഴ്ച പിന്നിടുമ്പോള്‍ ചിത്രം ഇതിനകം 700 കോടി ക്ലബ് ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. ഇന്ത്യയില്‍ മാത്രം 500 കോടിയും ചിത്രം ഇതുവരെ നേടിയിട്ടുണ്ട്. അതേ സമയം രണ്‍ബീര്‍ കപൂറിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയം എന്നതിനൊപ്പം ചിത്രത്തിലെ വില്ലനായി എത്തിയ ബോബി ഡിയോളിന്‍റെ റോളും വലിയ പ്രശംസ നേടുന്നുണ്ട്. 

ബോബി ഡിയോളിന്റെ എൻട്രി ഗാനമായ ജമാൽ കുഡു  ഇതിനകം റിലീല്‍സുകളിലൂടെയും മറ്റും വൈറലാകുന്നുണ്ട്. ചിത്രത്തെക്കുറിച്ചുള്ള വിമർശനങ്ങൾക്കിടയിലും ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ അബ്രാർ ഹക്കിന്റെ വേഷത്തിലെ ബോബിയുടെ പ്രകടനം പ്രശംസിക്കപ്പെടുന്നുണ്ട്. 

ചിത്രത്തിന്റെ ക്ലൈമാക്‌സിൽ രൺബീർ കപൂറിന്റെ രൺവിജയ് സിങ്ങുമായി തനിക്കൊരു ചുംബന രംഗം ഉണ്ടായിരുന്നു എന്നാണ് ദി ക്വിന്റിനു നൽകിയ അഭിമുഖത്തിൽ ഇപ്പോള്‍ ബോബി പറയുന്നത്. എന്നാൽ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ ഈ ചുംബന രംഗം നീക്കം ചെയ്ത. ആനിമലിലെ ഈ  കട്ട് ചെയ്യാത്ത ചുംബന രംഗം നെറ്റ്ഫ്ലിക്സ് പതിപ്പിൽ വന്നേക്കാം എന്നും ബോബി പറയുന്നു. 

“സന്ദീപ് റെഡ്ഡി വംഗ അബ്രാറിന്റെ വേഷം എന്നോട് പറയുന്നതിന് മുമ്പ് ഞാൻ അദ്ദേഹത്തോട് യെസ് പറഞ്ഞു. കാരണം അദ്ദേഹം എന്നോട് പറയാൻ പോകുന്നത് വളരെ അത്ഭുമുളവാക്കുന്ന ക്യാരക്ടര്‍ ആയിരിക്കും എന്ന് എനിക്കറിയാമായിരുന്നു. സന്ദീപ് റെഡ്ഡി  എന്നോട് കഥാപാത്രങ്ങളെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയപ്പോൾ, അദ്ദേഹം പറഞ്ഞു ഈ രണ്ട് സഹോദരന്മാരുണ്ട്, അവർ പരസ്പരം കൊല്ലാൻ ആഗ്രഹിക്കുന്നു, പക്ഷേ അവർക്ക് പരസ്പരം സ്നേഹമുണ്ട് എന്നാണ്. 

ഈ പശ്ചാത്തലത്തിലാണ് ഒരു ക്ലൈമാക്സ് സീക്വൻസ് ചിത്രീകരിക്കാൻ പോകുന്നത്, അതില്‍‌ സ്നേഹത്തെക്കുറിച്ചുള്ള ഒരു ഗാനം ഉണ്ടാകും,നിങ്ങൾ  തമ്മിലുള്ള പോരാണ് അതില്‍, നിങ്ങൾ പെട്ടെന്ന് അവനെ ചുംബിക്കുന്നുണ്ട്. പക്ഷേ ചിത്രീകരിച്ച ഈ രംഗം പിന്നീട് നീക്കം ചെയ്തു. അത് കട്ടില്ലാത്ത നെറ്റ്ഫ്ലിക്സ് വേർഷനിൽ വന്നേക്കാം എന്ന് തോന്നുന്നു"-ബോബി പറഞ്ഞു.

അതേ സമയം തമിഴിലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രങ്ങള്‍ ജയിലറിനെയും, ലിയോയെയും അനിമല്‍ ബോക്സോഫീസ് കളക്ഷനില്‍ മറികടന്നിരിക്കുകയാണ് . 10 ദിവസം കൊണ്ടാണ് കോളിവുഡിലെ ഈ വര്‍ഷത്തെ വന്‍ ഹിറ്റുകളെ രണ്‍ബീര്‍ കപൂര്‍ ചിത്രം പിന്നിലാക്കിയത്. 650 കോടിയാണ് രജനികാന്ത് നായകനായി എത്തിയ നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലര്‍ നേടിയത്. അതേ സമയം 612 കോടിയാണ് ലിയോ ആഗോള ബോക്സോഫീസില്‍ നേടിയത് എന്നാണ് വിവരം.

ബോക്സ് ഓഫീസില്‍ രജനിയും കമലും വീണ്ടും ഏറ്റുമുട്ടിയപ്പോള്‍ വിജയം ആര്‍ക്ക്?:കളക്ഷന്‍ ഇങ്ങനെ.!

വിജയ് ദേവരകൊണ്ടയുടെ പരാതി: യൂട്യൂബര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റില്‍
 

Latest Videos
Follow Us:
Download App:
  • android
  • ios