Asianet News MalayalamAsianet News Malayalam

പുത്തൻ ഫ്ലാറ്റിനായി സിദ്ധാര്‍ഥ് മല്‍ഹോത്ര, വീഡിയോ പ്രചരിക്കുന്നു

നടൻ സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ഒരു വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു.

 

Bollywood actor Sidharth Malhotra video getting attention hrk
Author
First Published Jun 15, 2024, 10:46 PM IST

ബോളിവുഡ് യുവ നടൻമാരില്‍ മുൻനിരയിലുള്ള താരമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര. നിരവധി ഹിറ്റുകളില്‍ നായകനായി വന്ന താരമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര. യുവ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമായി മാറാൻ പെട്ടെന്ന് സിദ്ധാര്‍ഥിന് കഴിഞ്ഞിട്ടുണ്ട്.  മുംബൈയില്‍ പുതിയ ഒരു ഫ്ലാറ്റ് വാങ്ങിക്കാൻ സിദ്ധാര്‍ഥ് മല്‍ഹോത്ര പദ്ധതിയിടുന്നുവെന്ന് സൂചിപ്പിക്കുന്ന വീഡിയോയാണ് നടന്റേതായി നിലവില്‍ പ്രചരിക്കുന്നത്.

സാഗര്‍ ആംമ്പ്രയുടെയും പുഷ്‍കര്‍ ഓജയുടെയും സംവിധാനത്തില്‍ ഉള്ള യോദ്ധയാണ് സിദ്ധാര്‍ഥ് മല്‍ഹോത്രയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ യോദ്ധയുടെ ഫൈനല്‍ കളക്ഷൻ പുറത്തുവിട്ടിരുന്നു. വലിയ പ്രതീക്ഷകളോടെ എത്തിയ യോദ്ധ സിനിമ ആഗോള ബോക്സ് ഓഫീസില്‍ 53.5 കോടി രൂപയാണ് നേടിയത്. ഛായാഗ്രാഹണം ജിഷ്‍ണു ഭട്ടാചര്‍ജീയാണ്. സംഗീതം തനിഷ്‍ക് ഭാഗ്‍ചി ആണ്.

ചിത്രത്തിന്റെ നിര്‍മാണം ധര്‍മ പ്രൊഡക്ഷൻസാണ്. വിതരണം നിര്‍വഹിച്ചിരിക്കുന്നത് എഎ ഫിലിംസാണ്. ദൈര്‍ഘ്യം 130 മിനിറ്റാണ്. ദിഷാ പഠാണിയും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തില്‍ രോണിത് റോയ്‍ തനുജ്, സണ്ണി ഹിന്ദുജ, എസ് എം സഹീര്‍, ചിത്തരഞ്‍ജൻ ത്രിപതി, ഫാരിദാ പട്ടേല്‍ മിഖൈലല്‍ യവാള്‍ക്കര്‍ എന്നിവരും വേഷമിടുന്നുണ്ട്.

തിരക്കഥ സാഗര്‍ ആംബ്രെയാണ്. യോദ്ധ ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ആകര്‍ഷണം. അരുണ്‍ കട്യാല്‍ എന്ന ഒരു കഥാപാത്രമായിട്ടാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര യോദ്ധ എന്ന ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്ര നിലവില്‍ ബോളിവുഡ് യുവ താരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള ശ്രമത്തിലാണ്. എ ജെന്റില്‍മാൻ എന്ന ഒരു ചിത്രത്തില്‍ ഗായകനായും സിദ്ധാര്‍ഥ് മല്‍ഹോത്ര തിളങ്ങിയിരുന്നു. ജബരിയാ ജോഡി, ഷേര്‍ഷാ തുടങ്ങിയ സിനിമകള്‍ക്ക് പുറമേ താങ്ക് ഗോഡ്, എക് വില്ലൻ, സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ തുടങ്ങിവയിലൂടെയും പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര.

Read More: ചിരിപ്പിച്ച് ചാക്കോച്ചന്റെ 'ഗര്‍ര്‍ര്‍', ആദ്യ ദിനം നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios